Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]
പരിചയമുള്ള സ്ത്രീകൾ ആരൊക്കെയാണെന്ന് മനസ്സിൽ കണക്കുകൂട്ടി നോക്കി..
കോളേജിലെ പെൺകുട്ടികൾ, ടീച്ചർമാർ, അയൽവക്കത്തുള്ളവർ, ബന്ധുക്കൾ..
ബന്ധുക്കൾ എന്ന് ചിന്തിച്ചപ്പോൾ ആണ് അവന്റെ മനസ്സിൽ ആ ചോദ്യം കടന്നു വന്നത്..
കുറച്ചു കൗതുകത്തോടെ അവൻ ചോദിച്ചു..
‘ബന്ധുക്കളായ സ്ത്രീകളെ വിളിക്കാമോ?’
ആ ചോദ്യം കേട്ട്, അനിരുദ്ധൻ ഒരു പുഞ്ചിരിയോടെ എഴുതി..
'പറഞ്ഞിരിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെങ്കിൽ സാധിക്കും.'
‘ഈ ബന്ധുക്കൾ എന്ന് പറയുമ്പോൾ, ആരെയൊക്കെ വിളിക്കാം? അമ്മായിമാരെ വിളിക്കാമോ? കസിൻസിനെ വിളിക്കാമോ?’
'പറഞ്ഞിരിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെങ്കിൽ സാധിക്കും.'
അനിരുദ്ധൻ വീണ്ടും മറുപടി കൊടുത്തു..
അടുത്ത നിമിഷം മറ്റൊരു സംശയം തോന്നി.
'അർധരാത്രി പന്ത്രണ്ടുമണി മുതൽ പുലർച്ചെ മൂന്നുമണിവരെയാണ് വിളിക്കാനുള്ള സമയം എന്ന് കണ്ടു..അപ്പോൾ ബാക്കി സമയത്തു വിളിച്ചാലോ?'
'മായാലോകം തുറക്കില്ല.'
'ഈ മൂന്നുമണിക്കൂർ മാത്രമാണോ മായാലോകത്തിൽ കഴിയാൻ പറ്റുക?'
'അതെ. പക്ഷെ മായാലോകത്തിലെ സമയം പുറംലോകത്തിലെ സമയത്തിൽനിന്ന് വ്യത്യസ്തമാണ്. പുറംലോകത്തിൽ ഓരോ മണിക്കൂറും മായാലോകത്തിൽ ഒരു ദിവസത്തിന് തുല്യമായിരിക്കും.'
അതുലിന് അത് പെട്ടെന്ന് മനസ്സിലായില്ല.
'അതായത് ഞാൻ രാത്രി പന്ത്രണ്ടുമണിക്ക് ഒരാളെ വിളിച്ചാൽ?'
'മായാലോകത്തിൽ മൂന്ന് ദിവസം ലഭിക്കും.'
'ഒരു മണിക്ക് വിളിച്ചാലോ?'
'രണ്ട് ദിവസം.'
'രണ്ടുമണിക്ക്?'
'ഒരു ദിവസം.'
'അടിപൊളി..'
അതുലിന് അത്ഭുതം തോന്നി.
പുറംലോകത്ത് വെറും മൂന്നുമണിക്കൂർ മായാലോകത്തു മൂന്ന് ദിവസം..
തനിക്കറിയാവുന്ന ഒരു സ്ത്രീയോടൊപ്പം, മറ്റാരുടെയും ശല്യമില്ലാതെ, കുറച്ചു ദിവസം ഒരു മായാ ലോകത്ത് കഴിയുക..
ആ ചിന്ത തന്നെ അവന് കൗതുകകരമായി തോന്നി.
‘മായാ ലോകത്തേക്ക് വിളിച്ചു വരുത്താം എന്നത് ഓക്കേ.. പക്ഷെ വിളിച്ചു വരുത്തിയത് കൊണ്ട് മാത്രം കാര്യം
💬 Comments
View all comments