Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]
നടക്കില്ലല്ലോ..’
അവൻ അടുത്ത ചോദ്യം എഴുതി
‘വിളിച്ചു വരുത്തി കഴിഞ്ഞാൽ, പിന്നെ എന്താണ് ചെയ്യേണ്ടത്?
അൽപനിമിഷങ്ങൾക്കുള്ളിൽ മറുപടി വന്നു..
'മായാലോകത്തിൽ വിളിച്ചുവരുത്തിയ സ്ത്രീയുമായി പരസ്പരസമ്മതത്തോടെ ശാരീരികബന്ധത്തിൽ ഏർപ്പെടണം. ശാരീരികബന്ധത്തിൽ സംഭോഗം നടന്നാൽ മാത്രമേ ആ വിളി വിജയമായി കണക്കാക്കൂ.'
'ഓഹോ.. അപ്പോ അതാണ് കാര്യം..'
അവൻ അടുത്ത ചോദ്യം എഴുതി..
'വെറുതെ സംസാരിച്ചിരിക്കുകയോ, കെട്ടിപ്പിടിക്കുകയോ, ഉമ്മ വയ്ക്കുകയോ ചെയ്താൽ വിജയമായി കണക്കാക്കില്ലേ?'
'ഇല്ല. പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന രീതിയിലുള്ള സംഭോഗം നടന്നാൽ മാത്രമേ വിജയം രേഖപ്പെടുത്തൂ.'
'അപ്പൊ അത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ..'
അതുലിന് ചെറിയൊരു സംശയം തോന്നി..
'വിളിച്ചുവരുത്തുന്ന സ്ത്രീക്ക് എന്നോട് ശാരീരികബന്ധത്തിൽ ഏർപ്പെടാൻ താൽപ്പര്യമില്ലെങ്കിലോ? അല്ലെങ്കിൽ ആ സ്ത്രീക്ക് എന്നെ ഇഷ്ടമല്ലെങ്കിലോ?'
'ആ സ്ത്രീയെ സമ്മതിപ്പിക്കേണ്ടത് താങ്കളുടെ ഉത്തരവാദിത്വമാണ്. ബലപ്രയോഗം അനുവദനീയമല്ല.'
'ബലപ്രയോഗം നടത്തിയാൽ എന്ത് സംഭവിക്കും?'
'ബലപ്രയോഗം നടത്താൻ ശ്രമിച്ചാൽ താങ്കളുടെ കാഴ്ച മങ്ങിത്തുടങ്ങും. അത് മുന്നറിയിപ്പാണ്. ഉടൻ പിന്തിരിഞ്ഞാൽ കാഴ്ച സാധാരണ നിലയിലാകും. മുന്നറിയിപ്പ് അവഗണിച്ച് ബലപ്രയോഗം തുടർന്നാൽ മായാലോകം അവസാനിക്കുകയും വിളി പരാജയമായി രേഖപ്പെടുത്തുകയും ചെയ്യും.'
'അപ്പൊ മായാ ലോകത്തേക്ക് വിളിച്ചു വരുത്താം എന്ന് മാത്രമേ ഉള്ളു.. ബാക്കി ഒക്കെ ഞാൻ നോക്കണം അല്ലെ.. അത് കൊള്ളാം..'
അവൻ ചിരിച്ചു..
'അവരെ സമ്മതിപ്പിക്കാൻ എന്തെങ്കിലും എളുപ്പവഴിയുണ്ടോ?'
കുറച്ചുനേരം കാത്തിരുന്നെങ്കിലും മറുപടി വന്നില്ല..
ചോദ്യം പതിയെ മാഞ്ഞുപോയി.
'ഓഹോ.. അതിനൊന്നും ഉത്തരം തരില്ലല്ലേ..'
'ശരി.. ഇനി അവരെ സമ്മതിപ്പിക്കാൻ പറ്റിയില്ലെങ്കിൽ എന്ത് സംഭവിക്കും?'
'മായാലോകത്തിലെ സമയം അവസാനിക്കുമ്പോൾ സംഭോഗം നടന്നിട്ടില്ലെങ്കിൽ ആ വിളി പരാജയമായി രേഖപ്പെടുത്തും.'
'അങ്ങനെ പരാജയപ്പെട്ടാൽ അടുത്ത ദിവസം
💬 Comments
View all comments