0%

Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]

Author : Zayanora Read All Parts 60.8K

അതേ സ്ത്രീയെ വീണ്ടും വിളിക്കാമോ?'

'സാധിക്കും. എന്നാൽ അത് അടുത്ത വിളിയായി കണക്കാക്കും.'

'വിജയിച്ചാലോ?'

'ഒരിക്കൽ വിജയിച്ച സ്ത്രീയെ താങ്കൾക്ക് പിന്നീട് വീണ്ടും വിളിക്കാൻ സാധിക്കില്ല.'

'ശ്ശേ.. അതെന്താ അങ്ങനെ..'

അവന് ചെറിയൊരു നിരാശ തോന്നി..

'എന്നാലും വിജയിച്ചാൽ പിന്നെ വേറെ ശക്തികൾ കിട്ടുമല്ലോ..'

ഇന്നലെ വായിച്ച നിയമങ്ങളിലെ വിജയങ്ങളുടെയും പരാജയങ്ങളുടെയും കണക്കുകൾ അവന് ഓർമവന്നു..

'അപ്പൊ ഒരു റൌണ്ട് എന്ന് പറയുന്നത് പത്തു വിളികൾ.. പത്ത് വിളികളിൽ ആറ് വിജയം വേണം അല്ലേ?'

'അല്ല. പത്ത് വിളികളിൽ അഞ്ച് വിജയങ്ങൾ ആണ് ആവശ്യം...'

അതുൽ നെറ്റി ചുളിച്ചു..

അവൻ വീണ്ടും ചോദിച്ചു..

'ഞാൻ ഇന്നലെ വായിച്ചപ്പോൾ ആറ് എന്നാണല്ലോ കണ്ടത്?'

'താങ്കൾ വായിച്ചതിൽ തെറ്റു പറ്റിയതാകാം.. അഞ്ചു വിജയങ്ങൾ ആണ് വേണ്ടത്..'

അവൻ സംശയത്തോടെ പേജുകൾ മറിച്ചു.

പത്ത് വിളികളുടെ നിയമം വിവരിച്ചിരിക്കുന്ന ഭാഗമെത്തി.

അതിൽ വ്യക്തമായി എഴുതിയിരിക്കുന്നു..

'പത്ത് വിളികൾ അടങ്ങുന്നതാണ് ഒരു ഘട്ടം. ഒരു ഘട്ടം വിജയകരമായി പൂർത്തിയാക്കാൻ കുറഞ്ഞത് അഞ്ച് വിളികളെങ്കിലും വിജയിച്ചിരിക്കണം.'

'അഞ്ച് തന്നെയാണല്ലോ..'

'എന്തായാലും ആറ് വേണ്ടല്ലോ.. അഞ്ചുമതിയല്ലോ..'

അവന് ചെറിയൊരു ആശ്വാസം തോന്നി..

പക്ഷേ പെട്ടെന്നാണ് മറ്റൊരു ചോദ്യം മനസ്സിലേക്ക് വന്നത്..

'പത്ത് വിളികളിൽ അഞ്ച് വിജയം നേടാൻ പറ്റിയില്ലെങ്കിൽ എന്ത് സംഭവിക്കും?'

ഇത്തവണ മറുപടി വന്നപ്പോൾ അതുലിന്റെ മുഖത്തെ ചിരി പതിയെ മാഞ്ഞു.

'പത്താമത്തെ വിളി അവസാനിക്കുമ്പോൾ അഞ്ച് വിജയങ്ങൾ പൂർത്തിയായിട്ടില്ലെങ്കിൽ താങ്കൾക്ക് ഈ പുസ്തകവും അതിലൂടെ ലഭിച്ച വരവും എന്നെന്നേക്കുമായി നഷ്ടപ്പെടും. അതോടൊപ്പം താങ്കളുടെ ലൈംഗികശേഷിയും പൂർണമായി നഷ്ടപ്പെടും.'

'എന്ത്..?'

അവൻ ഒന്നുകൂടി വായിച്ചു..

💬 Comments

View all comments