Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]
‘ഒന്നും കേൾക്കുന്നില്ല.. എല്ലാവരും ഉറങ്ങി എന്ന് തോനുന്നു..’
അവൻ വാതിൽ കുറ്റി ഇട്ടു..
പിന്നെ മേശയുടെ അടുത്തേക്ക് നടന്നു..
ബാഗിൽനിന്ന് താക്കോലെടുത്ത് ഡ്രോയർ തുറന്നു..
പുസ്തകം അതിനുള്ളിൽത്തന്നെയുണ്ട്..
അവൻ പുസ്തകമെടുത്ത് മേശപ്പുറത്തുവച്ചു..
കസേര വലിച്ചിട്ടിരുന്നു..
ഒരു നിമിഷം പുസ്തകത്തിലേക്ക് നോക്കി..
ഇതുവരെ കണ്ടതും വായിച്ചതുമൊക്കെ സത്യമാണെങ്കിൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ താൻ മറ്റൊരു ലോകത്തായിരിക്കും..
'ഇനി ഇതൊക്കെ വെറും പറ്റിപ്പാണെങ്കിലോ..'
അവന് ചെറിയൊരു ചിരിവന്നു..
'എന്തായാലും ഇപ്പോ അറിയാമല്ലോ..'
അവൻ പുസ്തകം തുറന്നു..
അധികാരി : അതുൽ
അടുത്ത പേജുകൾ മറിച്ചു..
ഒടുവിൽ പത്ത് പേരുകൾ എഴുതാനുള്ള പേജിലെത്തി..
ശൂന്യമായ പത്ത് വരികൾ..
അവൻ ആദ്യത്തെ വരിയിലേക്ക് നോക്കി..
'ഇവിടെ പേര് എഴുതി മന്ത്രം ചൊല്ലിയാൽ ആദ്യത്തെ വിളി ആരംഭിക്കും..'
‘അതോടെ പത്ത് വിളികളിൽ അഞ്ച് വിജയങ്ങൾ നേടേണ്ട ബാധ്യതയും ആരംഭിക്കും..’
അവൻ മന്ത്രം എഴുതിയിരിക്കുന്ന പേജ് എടുത്തു.. നാല് വാരി ഉള്ള ഒരു ചെറിയ മന്ത്രം..
അവൻ അത് വായിച്ചു പഠിച്ചു..
ചുമരിലെ ക്ലോക്കിൽ സമയം നോക്കി..
12:01
അവന് ചെറിയൊരു പേടി തോന്നി..
'ഇനിയും വേണമെങ്കിൽ പിന്മാറാം..'
കുറച്ചുനേരം ആലോചിച്ചു..
പക്ഷേ രാവിലെ നടന്ന സംഭവങ്ങൾ വീണ്ടും മനസ്സിലേക്ക് വന്നു..
സനൂഷ മിസ്സിന്റെ വാക്കുകൾ..
എല്ലാവരുടെയും മുന്നിൽ വച്ച് നാണംകെട്ടത്..
അതുകേട്ട് ചിരിക്കുന്ന സഹപാഠികൾ..
അവന്റെ മുഖം കനത്തു..
'ഇല്ല.. എന്തായാലും ഇന്ന് പരീക്ഷിച്ചുനോക്കണം..'
അവൻ പുസ്തകത്തിന്റെ വശത്ത് സൂക്ഷിച്ചിരുന്ന പേനയെടുത്തു..
അടപ്പ് തുറന്നു..
പിന്നെ ആദ്യത്തെ വരിയിൽ പതിയെ എഴുതി..
സനൂഷ
എഴുതിയ പേരിലേക്ക് കുറച്ചുനേരം നോക്കിയിരുന്നു..
പേരിന് മാറ്റമൊന്നും സംഭവിച്ചില്ല..
പുസ്തകം അത്
💬 Comments
View all comments