Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]
വെട്ടിയതുമില്ല..
'അപ്പൊ യോഗ്യതയുടെ കാര്യത്തിൽ പ്രശ്നമില്ല..'
ഇനി ശ്രദ്ധിക്കേണ്ടത് ഒരു കാര്യം മാത്രമാണ്..
വിളിക്കുന്ന സമയത്തു സനൂഷ ഉറക്കത്തിലായിരിക്കണം..
'ഉറങ്ങിയിട്ടുണ്ടാവണേ..'
അവൻ മനസ്സിൽ പ്രാർത്ഥിച്ചു..
പേന തിരികെ പുസ്തകത്തിലെ സ്ഥാനത്ത് വച്ചു..
പിന്നെ പുസ്തകം അടച്ചു മേശ വലിപ്പിലേക്ക് തിരികെ വച്ചു....
കസേരയിൽനിന്ന് എഴുന്നേറ്റ് നടന്നു..
അതുൽ ലൈറ്റ് ഓഫ് ആക്കി..
അവൻ കട്ടിലിൽ മലർന്നുകിടന്നു..
'ഇനി മന്ത്രം ചൊല്ലണം..'
കണ്ണുകളടച്ചു..
സനൂഷ മിസ്സിന്റെ മുഖം മനസ്സിൽ സങ്കൽപ്പിച്ചു..
വട്ടമുഖം.. വിടർന്ന കണ്ണുകൾ.. നീണ്ട മുടി..
ക്ലാസിൽ പഠിപ്പിക്കുമ്പോഴുള്ള ഗൗരവമുള്ള മുഖഭാവം..
ആ മുഖം അവന്റെ മനസ്സിൽ വ്യക്തമായി തെളിഞ്ഞു..
അതുലിന്റെ ഹൃദയമിടിപ്പ് വേഗത്തിലായി..
അവൻ ഒരു ദീർഘശ്വാസമെടുത്തു..
പിന്നെ പതിയെ, വ്യക്തമായി മന്ത്രം ചൊല്ലി..
“അനിരുദ്ധം നമസ്കൃത്യ,
തദനുഗ്രഹമാശ്രയേ,
നിശാവരം സമാഹ്വയേ
മായാലോകഃ പ്രവർതതാം”
പുസ്തക താളുകൾക്കിടയിൽ നിന്ന് ഒരു വിജയിയുടെ പുഞ്ചിരിയോടെ അനിരുദ്ധൻ അവനെ നോക്കി..
മൂന്നാം അദ്ധ്യായം ഇവിടെ അവസാനിക്കുന്നു..
💬 Comments
View all comments