Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev]
നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4
Nishayude Swapnavum Ente Lakshyavum Part 4
Author : idev | Previous Part

ഇന്നേക്ക് ഒരാഴ്ചയായി ഞാനും അനുവും മിണ്ടിയിട്ട്. ഞാൻ എന്ത് ചെയ്തിട്ടാണ് ഇവൾ ഇങ്ങനെ എന്നെ ഒഴിവാക്കുന്നതെന്ന് ആലോചിച്ച് എന്റെ തല പെരുത്തു.ഒരു ദിവസം അവൾ കാന്റീനിലേക്ക് പോകുന്നത് എന്റെ കണ്ണിൽ പെട്ടു. രണ്ടും കല്പിച്ച് ഞാൻ അവളോട് കാര്യം എന്താണ് എന്നറിയാൻ പിറകെ പോയി.
കോളജ് ഗ്രൗണ്ടിന്റെ ഒരു സൈഡിലായാണ് കാന്റീൻ ഉള്ളത്. കാന്റീനിൽ കയറുന്നതിന് മുൻപ് ഞാൻ അവളുടെ കയ്യിൽ ബലമായി പിടിച്ച് കാന്റീനിന്റെ സൈഡിലേക്ക് കൊണ്ട് പോയി.
" അജി.. കൈ വിട് , എനിക്ക് പോണം "
" നീ പൊക്കോ.. പക്ഷെ എനിക്ക് കാര്യമറിയണം ഞാൻ ചെയ്ത തെറ്റെന്താണ് എന്ന് "
" നിനക്കിത്രയും ചെയ്തിട്ടും ഒന്നും അറിയില്ല .. അല്ലെ..? "
" അറിയാമെങ്കിൽ എനിക്ക് നിന്നെ ഇവിടെ തടഞ്ഞ് ചോദിക്കേണ്ട ആവശ്യം ഇല്ല, എന്ത് തന്നെ സംഭവിച്ചാലും വേണ്ടില്ല എനിക്ക് ഇപ്പൊ അറിയണം ഞാൻ ചെയ്ത തെറ്റെന്താണ് എന്ന് "
" നിന്നെ ആരാ എന്റെ കാര്യം നോക്കാൻ ഏല്പിച്ചെ.. ശെരിയാണ് ഇവിടെയുള്ള മറ്റെല്ലാ കുട്ടികളെക്കാളും ഞാൻ അടുത്തതും ഇടപെഴുകിയതും നിന്നോട് തന്നെ ആയിരുന്നു. എന്ന് കരുതി എന്റെ സംബന്ധം നടത്തിത്തരാൻ ഞാൻ ആവശ്യപെട്ടിരുന്നോ നിന്നോട്..?"
ഇവളെന്താ ഈ പറയുന്നത്. സംബന്ധം നടത്തിക്കൊടുക്കാൻ ഞാൻ എന്താ ബ്രോക്കറോ.. എനിക്ക് അവൾ പറഞ്ഞതൊന്നും മനസ്സിലായില്ല.
" നീ മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ ഒന്ന് മൊഴിയോ.."
"
💬 Comments
View all comments