Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev]
നിന്നിറങ്ങി. ഞാൻ കാളിങ് ബെല്ലമർത്തി.
അനുവിന്റെ അച്ഛനാണ് വന്ന് വാതിൽ തുറന്നത്.
" ആരാ മനസ്സിലായില്ല.,"
അങ്ങേര് എന്നെ ആദ്യമായി കാണുകയായിരുന്നു.
" ഞാൻ അനുവിന്റെ കൂടെ പഠിക്കുന്ന അജിത്ത് "
" ഓ.. സോറി മോനെ.. മോനേ കുറിച്ച് കേട്ടിട്ടല്ലാതെ നേരിട്ട് കണ്ടിട്ടില്ല.. കയറി ഇരിക്ക്... ഇതാരാ മോന്റെ കൂടെ.."
" ഇത് എന്റെ ചേച്ചിയാ.. ഞങ്ങൾ ഇത് വഴി പോയ സ്ഥിതിക്ക് ഒന്ന് കയറിയതാ.."
" ഓ... അതിനെന്താ... മോളെ അനു.. നിന്റെ ഫ്രണ്ട് വന്നിട്ടുണ്ട് "
ഞങ്ങൾ ഉള്ളിൽ കയറി ഇരുന്നു. കുറച്ച് കഴിഞ്ഞ് അനു മുകളിലെ മുറിയിൽ നിന്നും ഇറങ്ങി വന്നു. എന്നെ കണ്ടതും അവളുടെ മുഖത്ത് ദേഷ്യം അരിച്ച് കയറി.
" ഹായ്.. അനു .."
അവൾ എന്നോട് ഒന്നും മിണ്ടാതെ കൈ കെട്ടി അവിടെ നിന്നു.
" മക്കളെ നിങ്ങൾ സംസാരിക്ക്.. ഞാൻ കല്യാണം വിളിക്കാൻ പോവാൻ വേണ്ടി ഇരിക്കുന്ന സമയത്താണ് നിങ്ങൾ വന്നത്.. അനുവിന്റെ അമ്മ അപ്പുറത്തെ വീട് വരെ പോയേക്കാ.. അവൾ ഇപ്പൊ വരും, ഊണ് കഴിച്ചേ പോകാവൂ.."
" ശെരി.. അങ്കിൾ.. "
ഞാൻ മറുപടി കൊടുത്തു. അവളുടെ അച്ഛൻ പുറത്ത് പോയി എന്ന് ഉറപ്പായപ്പോൾ ഞാൻ അനുവിന്റെ അടുത്ത് ചെന്ന് നിന്ന് പറഞ്ഞു.
" അനു അന്ന് അവിടെ കണ്ടതൊന്നും സത്യമല്ല എന്ന് തെളിയിക്കാൻ എന്റെ കയ്യിൽ തെളിവില്ല. പക്ഷെ രവി.. അവനെ പോലെ ഒരു പെണ്ണ് പിടിയാന് മുൻപിൽ നീ നിന്റെ തല വെച്ച് കൊടുക്കരുത്. അവനെത്തരക്കാരൻ ആന്നെന്ന് ദാ മായേച്ചി
💬 Comments
View all comments