Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev]
ഞാൻ റിസീവർ എടുത്ത് ചെവിയിൽ വച്ച് ചോദിച്ചു.
" ഹാലോ.. ആരാണ്."
" എടാ ഇത് ഞാനാണ് രവി.."
തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞാൽ മതിയല്ലോ..
" ആ. നിനക്ക് ഞാൻ വിളിക്കാൻ ഇരിക്കുകയായിരുന്നു.. നീ എന്തിനാ എന്റെ പേരും പറഞ്ഞ് നിന്റെ അച്ഛനേം അമ്മയേം കൂട്ടി അനുവിന്റെ വീട്ടിൽ പോയത്..? "
" എല്ലാം പറയാം അളിയാ.. മറ്റന്നാൾ വൈകീട്ട് എന്റെ ടൗണിലുള്ള ഫ്ലാറ്റിൽ ഒരു പാർട്ടി വെച്ചിട്ടുണ്ട്. നമ്മുടെ കൂടെ പഠിച്ച ജോജോയും നാൻസിയും രെജിസ്റ്റർ മാരീജ് ചെയ്തു. അവരുടെ വീട്ടുകാർ തമ്മിൽ സമ്മതിക്കാത്ത കല്യാണം ആയതോണ്ട് ഒരാഴ്ച കഴിഞ്ഞാൽ അവര് ബാംഗ്ലൂരിന് പോവും, നമ്മുടെ ഒപ്പം ക്‌ളാസിൽ പഠിച്ച എല്ലാവരും ഉണ്ടാകും. നീയും വാ.. നമുക്ക് പൊളിക്കാം.."
ഞാൻ ആ ദിവസം തന്നെ രവിയെ ഈ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പറ്റിയ സമയം എന്ന് ഉറപ്പിച്ചു. അവൻ സമ്മതിക്കില്ലെങ്കിൽ അവനും മായേച്ചിയും തമ്മിലുണ്ടായതെല്ലാം അവന്റെ വീട്ടുകാർ അറിയും എന്ന് ഭീഷണി പെടുത്തി കാര്യം നേടണം.
" ആ ശെരി... ഞാൻ വരാം.. എന്റെ കൂടെ അനുവിനേം ഞാൻ കൂട്ടുന്നുണ്ട്.. അതിന് കുഴപ്പമൊന്നുമില്ലലോ.."
" എന്ത് കുഴപ്പം നീ അവളേം കൂട്ടി വാടാ.."
" അപ്പൊ ശെരി മറ്റന്നാൾ കാണാം "
" ഓക്കേ ടാ.."
ഞാൻ ഫോൺ വച്ച് വേഗം അനുവിന് വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു. അവൾ കൂടെ പോരാം എന്ന് ഉറപ്പ് നൽകി.
അങ്ങനെ ആ ദിവസം വന്നെത്തി. ഞാൻ നേരെ തറവാട്ടിലേക്ക് പോയി. മുത്തശ്ശിയും മായേച്ചിയും ഉണ്ടായിരുന്നു
💬 Comments
View all comments