Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev]
തിരിച്ചു.
" നേരം ഒരുപാടായി ,ഇനിയും നമ്മൾ ഇങ്ങനെ പോയാൽ പാർട്ടിക്ക് എത്തുമെന്ന് തോന്നുന്നില്ല , തിരിച്ച് പോയാലോ അനു"
" മ്മ്.. പോവാം.."
ഞങ്ങൾ തിരിച്ച് അവന്റെ ഫ്ലാറ്റിൽ എത്തി. ഞങ്ങൾ എത്തുന്നതിന് മുൻപ്
അവിടെ എന്റെ കോളേജിലെ ഒട്ടു മിക്ക ഫ്രണ്ട്സും ഉണ്ടായിരുന്നു. ഞാൻ എല്ലാവരേം കണ്ട സന്തോഷം പങ്ക് വെച്ച് കൊണ്ടിരുന്നു.
അനു അവിടെയുണ്ടായിരുന്ന ഒരു സോഫയിൽ പോയി ഇരുന്നു. അവൾക്ക് അവിടെ ഫ്രണ്ട് എന്ന് പറയാൻ ഞാൻ മാത്രമല്ലെ ഉള്ളൂ..
രവി അവിടെ എല്ലാ സെറ്റപ്പും റെഡിയാക്കി വച്ചിരുന്നു. ഒരു മദ്യ സൽക്കാരം തന്നെ ഉണ്ടായിരുന്നു. ആൺ കുട്ടികളിൽ ഒട്ടു മിക്ക പേരും മദ്യം കഴിക്കുന്നവർ ആയിരുന്നു. പെൺകുട്ടികൾ അങ്ങനെ ആരും കഴിച്ച് കണ്ടില്ല.
രവി ജോജോ യെയും നാൻസിയെയും വിളിച്ച് ആ ഹാളിന്റെ ഒരു സൈഡിലേക്ക് കൊണ്ട് വന്ന് ബാക്കിയുള്ളവരെ നോക്കി പറഞ്ഞു.
" ഫ്രണ്ട്സ്.. ഇന്ന് നമ്മുടെ കൂടെ പഠിച്ച ഈ രണ്ട് യുവ മിഥുനങ്ങൾക്കും ആശംസ അറിയിക്കാൻ വേണ്ടിയാണ് ഒത്തു കൂടിയിരിക്കുന്നത്.. ഇവരെ പോലെ ഒരായിരം പ്രണയ ജോഡികൾ ഇനിയും ഭൂമിയിൽ പിറക്കട്ടെ എന്ന് പറഞ്ഞ് കൊണ്ട് നമുക്ക് ഇവർക്ക് സുന്ദരമായൊരു വൈവാഹിക ജീവിതം ആശംസിക്കാം .. സൊ ലെറ്റസ് എന്ജോയ് ദി പാർട്ടി "
എന്ന് പറഞ്ഞ് അവൻ മദ്യ ഗ്ലാസ് ഉയർത്തി. എല്ലാവരും കയ്യടിച്ചു. പിന്നെ അവിടെ ഉച്ചത്തിൽ ഏതോ ഇംഗ്ലീഷ് പാട്ട് വെച്ചു. കൂടെ പാർട്ടി ലൈറ്റും വെച്ചു. എല്ലാവരും അതിനൊത്ത് താളം പിടിച്ച് ഡാൻസ് കളിച്ചും ചിരിച്ചും ഉറക്കെ കൂവി വിളിച്ചും
💬 Comments
View all comments