Chapter Title : നിയാസും ഹോട്ട് സൽമയും 1 [Niyasabuyr]
നിയാസും ഹോട്ട് സൽമയും
ഞാൻ നിയാസ് അബൂബക്കർ. എന്റെ നാട് തൃശ്ശൂരാണ്. ഇപ്പോൾ പ്രവാസിയാണ്. ഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത് മലപ്പുറത്തുള്ള ഉമ്മയുടെ വീട്ടിലായിരുന്നു എന്റെ താമസം. അവിടത്തെ അയൽവാസിയായിരുന്നു സൽമാത്ത. അക്കാലത്തെ എന്റെ ചില അനുഭവങ്ങളും ഭാവനയിൽ ചേർത്ത ചില സംഭവങ്ങളും കോർത്തിണക്കിയാണ് ഞാൻ ഈ കഥ എഴുതിയത്. ആ ദിവസങ്ങൾ സൽമാത്ത സ്വന്തം വാക്കുകളിൽ ഓർത്തുപറയുന്നതുപോലെ കഥ തുടങ്ങട്ടെ.
---
എന്റെ പേര് സൽമ. അന്ന് എനിക്ക് മുപ്പത്തിരണ്ട് വയസ്സായിരുന്നു. മലപ്പുറത്താണ് വീട്. ആറു വയസ്സുള്ള ഒരു മോളുണ്ട്. കെട്ടിയോൻ ഗൾഫിൽ ജോലി ചെയ്യുന്നു. ഞാനും മോളും മാത്രമായിരുന്നു വീട്ടിൽ താമസം.
അത്യാവശ്യം വെളുത്തു തുടുത്തു സുന്ദരിയൊക്കെയായിരുന്നു ഞാൻ. കാഴ്ചയ്ക്ക് സിനിമാനടി നമിതയെ പോലിരിക്കുമെന്നാണ് ചിലരൊക്കെ പറയാറ്. അതുകൊണ്ടുതന്നെ നാട്ടുകാരുടെ വായ്‌നോട്ടത്തിനും കമന്റിനും ഒട്ടും കുറവുണ്ടായിരുന്നില്ല. പക്ഷേ എനിക്ക് വെറുപ്പായിരുന്നു വായ്‌നോക്കികളെ. ആരും ആർത്തിയോടെ എന്റെ ശരീരത്തിൽ നോക്കുന്നത് എനിക്കിഷ്ടമില്ലായിരുന്നു.

വളരെ കർക്കശ സ്വഭാവമായിരുന്നു എന്റേത്. കുടുംബക്കാരൊക്കെ ദൂരെയായതുകൊണ്ട് ചെറിയ ചെറിയ കാര്യങ്ങൾക്കുപോലും ഞാൻ വളരെ ബുദ്ധിമുട്ടി. സഹായത്തിനായി ആദ്യം ഒരു പയ്യനെ വെച്ചു. ശമ്പളം കുറവായതുകൊണ്ട് അവൻ നിർത്തിപ്പോയി. വീണ്ടും ഒരുത്തനെ വെച്ചു. അവന്റെ നോട്ടം ശരിയല്ലായിരുന്നു. ഞാൻ അവനെ വഴക്കുപറഞ്ഞു. അവനും നിർത്തിപ്പോയി. ഈ കാര്യങ്ങളൊക്കെ അറിയാമായിരുന്ന എന്റെ കൂട്ടുകാരിയാണ് സുഹറ. അവളാണ് ഒരു ദിവസം എന്നെ ഉപദേശിച്ചത്.
“എടീ, നിന്റെ ഈ മസിലുപിടിത്തമൊക്കെ നിർത്തണം. ഹെൽപ്പിനു പയ്യന്മാരെ കിട്ടാൻതന്നെ ബുദ്ധിമുട്ടാ. അവരെ നിലനിർത്തണമെങ്കിൽ ചില പൊടിക്കൈകളൊക്കെയുണ്ട്. നമ്മൾ അവരെ കൊതിപ്പിച്ചു നിർത്തണം. ഇപ്പൊ കിട്ടും, ഇപ്പൊ കിട്ടും എന്ന് അവരെ മോഹിപ്പിക്കണം.
💬 Comments
View all comments