0%

Chapter Title : നിയാസും ഹോട്ട് സൽമയും 2 [Niyasabuyr]

Author : niyasabuyr Read All Parts 152.2K

പുരയിടത്തിലൂടെ നടന്നു വീട്ടിൽ എത്താറായപ്പോളും മഴ പെയ്തുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. നിയാസ് ചോദിച്ചു,

“ഇന്ന് മുഴുവൻ മഴയാണെന്നു തോന്നുന്നു. ഞാൻ കുറച്ചു നേരം കൂടി ഇവിടെ നിന്നോട്ടെ?”

എനിക്ക് അത് കേട്ടിട്ട് ചിരിയാണ് വന്നത്. അവന്റെ മനസ്സിലിരിപ്പ് കൊള്ളാമല്ലോ. ഞാൻ പറഞ്ഞു,

“കുറച്ചു കഴിഞ്ഞാൽ മഴയൊക്കെ കുറഞ്ഞോളും. അടുത്ത വീട്ടിലേക്കല്ലേ പോവാനുള്ളൂ. ഉമ്മ അന്വേഷിക്കുന്നുണ്ടാവും.”

നിരാശയോടെ അവൻ നടന്നപ്പോൾ ഞാൻ പറഞ്ഞു,

“ക്ലാസ് കഴിഞ്ഞാൽ എല്ലാ ദിവസവും നീ വരില്ലേ? വൈകുന്നേരം വരെ മതി. ഞാൻ ഇനി വേറെ വേലക്കാരെയൊന്നും നോക്കേണ്ടല്ലോ?”

സമ്മതഭാവത്തിൽ അവൻ തലയാട്ടി.

“മാസം നിനക്ക് എത്ര ശമ്പളം വേണ്ടിവരും?”

“എത്രയായാലും കുഴപ്പമില്ല.”

എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.

“മാസം അയ്യായിരം രൂപ മതിയോ?”

“മതി.”

ഞാൻ സന്തോഷം പുറത്തു കാണിച്ചില്ല. കുറച്ചുകൂടി കുറഞ്ഞു ചോദിച്ചാൽ മതിയായിരുന്നു എന്ന് എന്റെ മനസ്സ് മന്ത്രിച്ചു.

“അപ്പൊ ശരി താത്താ, ഞമ്മക്ക് നാളെ കാണാം.”

അതും പറഞ്ഞു അവൻ നടന്നകന്നു.

സത്യം പറഞ്ഞാൽ അന്നാണ് എനിക്ക് സുഹറയോട് ബഹുമാനം തോന്നിയത്. ചെറുക്കനെ കുറച്ചൊന്ന് കൊതിപ്പിച്ചു എന്നല്ലാതെ ആർക്കും ഒരു നഷ്ടവുമില്ലല്ലോ? അവളുടെ സൈക്കോളജി പഠിത്തം കൊണ്ട് ഒരു ഉപകാരം ഉണ്ടാവുന്നത് ആദ്യമായിട്ടാണ്. ഡിഗ്രി വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു പഠിച്ചത്. പിന്നീട് അവൾ മനശ്ശാസ്ത്രവും ഞാൻ ഫാഷൻ ഡിസൈനിങ്ങും പഠിച്ചു.

ചെറിയ തോതിൽ മോഡൽസിനുള്ള ഡ്രെസ്സുകളൊക്കെ ഡിസൈൻ ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്. അതേപോലെ മനശ്ശാസ്ത്രത്തിൽ അവൾ ഇപ്പോഴും എന്തൊക്കെയോ പ്രോജക്ടുകളും പരീക്ഷണങ്ങളും നടത്താറുണ്ട്. അവളുടെ പരീക്ഷണവസ്തു ആക്കിയതാണോ എന്നെ എന്നറിയില്ല. എന്തായാലും ഗുണമായി. പതിനയ്യായിരം രൂപയ്ക്ക് ജോലിക്കാരെ കിട്ടാനില്ലാത്തപ്പോഴാണ് അയ്യായിരം രൂപയ്ക്ക്

💬 Comments

View all comments