Chapter Title : നിഴൽ [വേടൻ]
ആ ഞാൻ തന്നെ... അല്ല ഞാൻ അല്ല., അവളുടെ സ്നേഹം ഞാൻ കാണാതെ പോയതല്ലേ.. ആല്ലേൽ അതൊരു തവണപോലും അവൾ അറിയിച്ചില്ല
കരഞ്ഞില്ല ഞാൻ, അല്ലേലും കരയാൻ എനിക്കെന്തു യോഗ്യത.. ചത്ത ശവം പോലെ അവിടെ തുണിൽ ചാരി നിന്നു
എന്റെ ഈ മാറ്റം ഒരാളെ വല്ലാതെ വിഷമിപ്പിച്ചു.. ന്റെ തോളിൽ ചാരി ന്നോട് ചേർന്ന് നിന്നവൾ ന്നോട് ഒന്നേ പറഞ്ഞുള്ളു..
"" അങ്ങനെ ഒന്ന് അവൾക്കുണ്ടായിരുന്നേൽ ന്തിനാ... ന്റെ കൃഷ്ണാ ""
പറഞ്ഞ് തീരുന്നതിലും മുന്നെ അവൾ പൊട്ടിക്കരഞ്ഞിരുന്നു..
ആരുനോട് എനിക്ക് എല്ലാം പറയണ്ട വന്നു.
കേട്ടുകഴിഞ്ഞതും, അവൾക്കതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. പോരാഞ്ഞതിനു അവൾ കാരറ്യിങ് ആയിരുന്നു. ഒരുപാട് തവണയൊന്നും കണ്ടില്ലെങ്കിലും അവളും ഗംഗയും തമ്മിൽ നന്നായി അറിയായിരുന്നു,
രണ്ടാൾക്കും പിന്നീട് കുറച്ച് നാളത്തേക്ക് പരസ്പരമുള്ള മിണ്ടലുകൾ ഉണ്ടായിരുന്നില്ല... ആ അവസ്ഥയിൽ അവൾ ഇങ്ങനെ വിഷമിപ്പിക്കുന്നതും നല്ലതല്ല എന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് ഞാൻ എന്നെ തന്നെ മാറ്റി
അങ്ങനെ ഒരു ദിനം ആരു റൂമിൽ ഇരിക്കുമ്പോ ഞാൻ അങ്ങോട്ട് ചെല്ലുന്നത്.. ഡ്രസ്സ് മാറിക്കൊണ്ടിരുന്നവൾ പെട്ടെന്ന് സാരീ ദേഹത്തൂടെ വലിച്ചിട്ടു ഇഷ്ടക്കേട് കാണിച്ചു.. അത് ന്നേ സംബന്ധിച്ചു ഉൾകൊള്ളാവുന്നതിലും അധികമായിരുന്നു.
എന്റെ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ അവളെ ആ മൗനത്തിൽ നിന്നും വിളിച്ചുണർത്തി, ന്റെ മുഖമൊന്ന് വാടിയാൽ അവൾക് അത് താങ്ങില്ലെന്ന് അറിയാം..ന്നാലും അവളും കൂടെ കാരണമാണോ അന്നങ്ങനെ യൊക്കെ ന്നൊരു തോന്നൽ.. പിന്നെ കരഞ്ഞുകൊണ്ടുള്ള പരസ്പരമുള്ള ഏറ്റുപറച്ചിലുകൾ ആയി., അവൾ കാരണം ആണ് ഗംഗയെ..... അല്ലെന്ന് പറഞ്ഞു ഞാൻ ഒരുപാട് തിരുത്തി ഒരുവിധത്തിൽ
💬 Comments
View all comments