0%

Chapter Title : നിഴലായി

Author : kkstories Read All Parts 93

ഞാന് ഇവിടെ രണ്ടാം വര്ഷം ആണ്. അങ്കിള് മറന്നു പോയോ"? "ഒരു കൊല്ലം മുന്നേ കണ്ടതല്ലേ, ഞാന് അതോര്ത്തില്ല.. നീ ഇവിടെ ഉള്ളത് നന്നായി." " ഡാ സാഹില്! നിനക്കറിയില്ലേ വിനയനെ? മാവിങ്ങളെ ശരത്തിന്റെ മോന്?" ഞാന് അറിയുമെന്നോ, അറിയില്ലെന്നോ പറഞ്ഞില്ല, അപോഴത്തെ എന്റെ മാനസികാവസ്ഥ അതൊന്നുമല്ല. എനിക്ക് തീരെ ഇഷ്ടമില്ലാതെ ആണ് അച്ഛന് കോയമ്പത്തൂര് ഇലെ ആ കോളേജില് എനിക്ക് അഡ്മിഷന് എടുത്തത്. അല്ലാ എന്റെ പ്ലസ് ടു മാര്ക്ക് വെച്ച് നോക്കുമ്പോള്, അവിടെയെങ്കിലും കിട്ടിയല്ലോ എന്നാശ്വസിക്കാനെ അച്ഛന് കഴിയു. പക്ഷെ എനിക്ക് എന്റെ നാടിനെ വിട്ടു പോന്നതിന്റെ സങ്കടവും. "എടാ, നിനക്കറിയില്ലേ എന്നാ ചോദിച്ചത്?" "ആ എനിക്കറിയാം"! " അങ്കിള്, അവന് നുണ പറയുകയാ, ഞങ്ങള് തമ്മില് പരിചയം ഇല്ല, പക്ഷെ രണ്ടാള്ക്കും അറിയാം ആരാണെന്ന്, അല്ലേടാ കുട്ടാ"! അന്നാണ് ആ വിളി ഞാന് ആദ്യമായി കേള്ക്കുന്നത്... പിന്നീടങ്ങോട്ട് എന്നും കേള്കാന് കൊതിച്ച വിളിയും അത് മാത്രമായിരുന്നു... " wanna be my chamak chalo" പെട്ടെന്ന് mobile അടിച്ചപോലാണ് പരിസര ബോധം ഉണ്ടായത്. ഉച്ചക്ക് ഭക്ഷണം കഴിക്കാന് കാണാതായപ്പോള് അമ്മ വിളിച്ചതായിരുന്നു. അന്നുച്ചയ്ക്ക് അമ്മ സധ്യ തന്നെ ഒരുക്കിയിരുന്നു, പക്ഷെ ആസ്വദിച്ചു കഴിക്കാന് പറ്റുന്നില്ല. ഉച്ചയുറക്കം പതിവില്ലെങ്കിലും, അന്ന് നല്ല ക്ഷീണം എന്നും പറഞ്ഞു ഞാന് മുറിയില് കയറി കതകടച്ചു വെറുതെ കിടന്നു. അപോഴാനു ഞാന് നിധി പോലെ സൂക്ഷിക്കുന്ന എന്റെ പഴയ albums, ഓട്ടോഗ്രാഫ് ഒക്കെ ഉള്ള പെട്ടിയെ കുരിചോര്മ്മ വന്നത്. അലമാര തുറന്നു പെട്ടിയെടുത്തു പുറത്തു വെച്ച് നോക്കി, അതെ ആ പഴയ അടയാളം ഇപ്പോഴും ഉണ്ട്. അതില് തലോടിയപ്പോള് വീണ്ടും പഴയ ഓര്മകളിലേക്ക് ഞാന് അറിയാതെ എത്തിച്ചേരുകയായിരുന്നു. എന്നെ ഹോസ്റ്റലില് ആക്കി അച്ഛന് യാത്ര പറഞ്ഞിറങ്ങി. വിങ്ങുന്ന മനസ്സുമായി അച്ഛന് പോകുന്നത് നിര കണ്ണുകളോടെ ഞാന് നോക്കി നിന്ന്. "എന്താടാ LKG പിള്ളേരെ പോലെ കിടന്നു മോങ്ങുന്നത്? ആട്ടെ ഇതാ നിന്റെ റൂം?" . "2nd floor 28 B" "എന്നാല് നടക്കു, ഞാന് കൊണ്ടാക്കി തരാം" എന്നും പറഞ്ഞു

💬 Comments

View all comments