Chapter Title : നിഴലായി
ഉണ്ടായത്. ഉച്ചക്ക് ഭക്ഷണം കഴിക്കാന് കാണാതായപ്പോള് അമ്മ വിളിച്ചതായിരുന്നു. അന്നുച്ചയ്ക്ക് അമ്മ സധ്യ തന്നെ ഒരുക്കിയിരുന്നു, പക്ഷെ ആസ്വദിച്ചു കഴിക്കാന് പറ്റുന്നില്ല. ഉച്ചയുറക്കം പതിവില്ലെങ്കിലും, അന്ന് നല്ല ക്ഷീണം എന്നും പറഞ്ഞു ഞാന് മുറിയില് കയറി കതകടച്ചു വെറുതെ കിടന്നു. അപോഴാനു ഞാന് നിധി പോലെ സൂക്ഷിക്കുന്ന എന്റെ പഴയ albums, ഓട്ടോഗ്രാഫ് ഒക്കെ ഉള്ള പെട്ടിയെ കുരിചോര്മ്മ വന്നത്. അലമാര തുറന്നു പെട്ടിയെടുത്തു പുറത്തു വെച്ച് നോക്കി, അതെ ആ പഴയ അടയാളം ഇപ്പോഴും ഉണ്ട്. അതില് തലോടിയപ്പോള് വീണ്ടും പഴയ ഓര്മകളിലേക്ക് ഞാന് അറിയാതെ എത്തിച്ചേരുകയായിരുന്നു. എന്നെ ഹോസ്റ്റലില് ആക്കി അച്ഛന് യാത്ര പറഞ്ഞിറങ്ങി. വിങ്ങുന്ന മനസ്സുമായി അച്ഛന് പോകുന്നത് നിര കണ്ണുകളോടെ ഞാന് നോക്കി നിന്ന്. "എന്താടാ LKG പിള്ളേരെ പോലെ കിടന്നു മോങ്ങുന്നത്? ആട്ടെ ഇതാ നിന്റെ റൂം?" . "2nd floor 28 B" "എന്നാല് നടക്കു, ഞാന് കൊണ്ടാക്കി തരാം" എന്നും പറഞ്ഞു വിനയേട്ടന് പെട്ടി എടുത്തു. "വേണ്ട ഞാന് എടുത്തോളാം" "എന്നാ ദേ കിടക്കുന്നു, നീ തന്നെ അങ്ങോട്റെടുതോ" എന്നും പറഞ്ഞു പേടി താഴേക്കിട്ടു. അതിന്റെ കോര്ണര് നിലത്തു തട്ടി പൊട്ടി. "എനിക്ക് നിന്നെ സഹായിക്കാന് മുട്ടിയിറ്റൊന്നുമല്ല പെട്ടിയെടുത്തത്. നിന്റെ അച്ഛനോടുള്ള ബഹുമാനം കൊണ്ട് ചെയ്തതാ. നീ ഒരു കാര്യം ചെയ്യ് മുറി തന്നെയങ്ങ് കണ്ടു പിടിച്ചു കയറിക്കോ" എന്നും പറഞ്ഞു വിനയേട്ടന് പോയി. ഞാന് മുറിയില് എത്തുമ്പോള്, വാതില് അടഞ്ഞു കിടക്കുകയായിരുന്നു. കതകില് മുട്ടിയപ്പോള് ഒരു തമിഴന് പയ്യനാണ് വാതില് തുറന്നു തന്നത്. " hello,
💬 Comments
View all comments