Chapter Title : നിഴലായി
ഞങ്ങളുടെ ഈ നിലപാട് സത്യത്തില് ഞങ്ങള്ക്ക് തന്നെ അനുഗ്രഹമായി. പിന്നീട് സീനിയേര്സ് വന്നു ഞങ്ങള്ക്ക് കൈ തന്നിട്ട് പറഞ്ഞു, ഞങ്ങളാണ് ആണ്കുട്ടികള് എന്നും, ഞങ്ങള്ക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും അത് അവരോടു പറയണമെന്നും. അങ്ങനെ റാഗ്ഗിങ്ങിന്റെ ടെന്ഷന് ഒന്നുമില്ലാതെ ഒരു ആഴ്ച കടന്നു പോയി. അടുത്ത ദിവസത്തെ ഹോസ്റ്റല് സര്കുലര് കണ്ടു എല്ലാവരും ഞെട്ടി. എല്ലാ മുറിയിലും ഒരു സീനിയറും ഒരു ജൂനിയറും എന്നാ നിലക്ക് താമസം മാറ്റണം എന്ന്. ദീടയില്സ് നോട്ടീസ് ബോര്ഡില് അടുത്ത ദിവസം ഇടുമെന്നുമായിരുന്നു അത്. സീനിയേര്സ് ഇതിനെതിരെ കുറച്ചു ബഹളമൊക്കെ വെച്ചെങ്കിലും, അതൊന്നും മാനേജുമെന്റിന്റെ മുന്നില് വില പോയില്ല. അടുത്ത ദിവസം എല്ലാവരും ആകാംഷയോടെ ഓടി പോയി നോക്കിയത് ആരുടെ ഒപ്പമാ ഞങ്ങളുടെ പെരിട്ടിട്ടുള്ളത് എന്നായിരുന്നു. നോട്ടീസ് ബോര്ഡില് എന്റെ പേരിന്റെ ഒപ്പം വിനയെട്ടന്റെ പേര് കണ്ടപ്പോളും എനിക്ക് പ്രത്യേകിച്ച് ഒരു സന്തോഷവും തോന്നിയില്ല എന്നുള്ളതായിരുന്നു സത്യം. കാരണം എനിക്ക് കിട്ടിയ രേസ്പോന്സ് ഒക്കെ അങ്ങനെയുല്ലതായിരുന്നല്ലോ. അങ്ങനെ ഞാന് വിനയെട്ടന്റെ മുറിയിലേക്ക് താമസം മാറി. ഞാന് മുറിയില് ചെന്നത് തന്നെ മടിച്ചു മടിച്ചാണ് "എന്താടാ നീ ആദ്യ രാത്രി മണവാട്ടി മണിയറയിലേക്ക് വരുന്ന പോലെ മന്ദം മന്ദം വരുന്നത്, നിന്റെ കാലിനു കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ'? എനിക്കപോള് തന്നെ അവിടെ നിന്ന് മടങ്ങി പോരാനാണ് തോനിയത്. "നിന്റെ കെട്ടും ബാണ്ടാവും ഒക്കെ അലമാരയില് വെച്ചോ, ഞാന് നിന്റെ സാധനങ്ങള് ഒന്നും തൊടുന്നില്ല, എനിക്ക് ആയിതമാനല്ലോ". മുപ്പത്തി നാല് സീനിയെര്സുള്ളതില് ഈ ഒരു മരണത്തിനെ മാത്രമേ എന്റെ റൂം മേറ്റ് ആയി നിനക്ക് കിടിയുല്ലോ എന്റെ ദൈവമേ? എന്ന് സര്വ്വേശ്വരനോട് അറിയാതെ ചോദിച്ചു പോയ നിമിഷങ്ങള്. ബെട്ശീറ്റ് മാട്ടുംബോഴാനു ഞാന് അത് ശ്രദ്ധിച്ചത്, അവിടെ രണ്ടു കട്ടിലും അടുപ്പിച്ചാണ് ഇട്ടിടുള്ളത്. ഞാന് ഇതെന്താ ഇങ്ങനെ എന്ന് ആലോചിച്ചു നില്കുമ്പോള് വിനയേട്ടന് വന്നു അങ്ങേരുടെ കട്ടില് കുറച്ചു മാറിയിട്ട്പറഞ്ഞു "അവിടുന്ന് ക്ഷമിക്കണം"! ഞാന് ഒന്നും മിണ്ടിയില്ല. ഈ രീതിയിലുല്ലപെരുമാട്ടം ആയിരുന്നു പിന്നീട് അങ്ങോടു മൂന്നു ആഴ്ച. പിന്നെ വിനയേട്ടന് അതികവും മറ്റുള്ളവരുടെ മുരിയിലുമാകും. മൂന്നു ആഴ്ച കഴിഞ്ഞപ്പോള്
💬 Comments
View all comments