Chapter Title : ഞാൻ അലക്സ് [AARKEY]
അവളുടെ ഫ്ലാറ്റിലേക്ക് പോയി ഡോർ ലോക്കാണ് ......... ഫോണിലേക്ക് വിളിച്ചു ......... സ്വിച്ച് ഓഫ് ആണ് ...... അവളുടെ അമ്മയുടെ ഫോണിലേക്കും വിളിച്ചു ........ സ്വിച്ച് ഓഫ് ആണ് ......... സെക്യൂരിറ്റിയോട് തിരക്കി അയാൾക്ക് അവർ എവിടെ പോയെന്ന് അറിയില്ലെന്ന് പറഞ്ഞു .........
വീണ്ടും ദിവസങ്ങൾ കടന്നുപോയി ..........
ആ 40 ദിവസവും കഴിഞ്ഞു ....... എമിലിയുമായി ഒരു ശാരീരിക ബന്ധത്തിലും ഒരു പണിയും ഏർപ്പെടാതെ തിന്നും കുടിച്ചും അവളുടെ ചിലവിൽ കഴിഞ്ഞുകൂടിയ 40 ദിവസങ്ങൾ ......... അലക്സ് നാളെ നാട്ടിലേക്ക് പോകുകയാണ് ..... അവൻ റുക്സാനയുടെ ഫ്ലാറ്റിലേക്ക് പോയി അത് അടച്ചിട്ടിരിക്കുകയാണ് .........അവളെ വിളിക്കുമ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ആണ് ....... ഞാൻ നേരെ സുൽഫിയുടെ അടുത്തേക്ക് പോയി ........ കുറച്ചു സമയം അവിടെ ഇരുന്ന ശേഷം റൂമിലേക്ക് തിരിച്ചെത്തി ........ ചെല്ലുമ്പോൾ ജന്നാഹ് അവിടുണ്ടായിരുന്നു ......... അന്നത്തെ സംസാരത്തിന് ശേഷം ഞങ്ങൾ തമ്മിൽ പിന്നെ സംസാരിച്ചിട്ടില്ലാ ....... അവൾ എന്റെ അടുത്തേക്ക് വന്ന് ഒരു കവർ നീട്ടി ........ എന്റെ അമ്മക്ക് കൊടുക്കണം ....... അവൻ അത് വാങ്ങി മേശപ്പുറത്ത് വച്ചു .........
ജന്നാഹ് ......... ഇനി തിരിച്ച് എന്നാ ??
അലക്സ് ........ ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ല ......... ഇവിടെ മടുത്തു ........ ഇനിയും തിരിച്ചു വന്നാൽ ഞാൻ ചിലപ്പോൾ ഇവിടെത്തന്നെ ചങ്ക് പൊട്ടി മരിക്കും ........ ഇവിടെ വന്ന് കുറച്ചുനാളുകൾകൊണ്ടുതന്നെ ഞാൻ ജീവിതം എന്താണെന്ന് അറിഞ്ഞു തുടങ്ങി ....... അതിനോടൊപ്പം വിഷമങ്ങളും ....... എനിക്കിപ്പോ നന്നായി ഉറങ്ങാൻ പോലും പറ്റുന്നില്ല
💬 Comments
View all comments