0%

Chapter Title : ഞാൻ അലക്സ് [AARKEY]

Author : Kambikathakal Read All Parts 1.1K

മാത്രം ....... അലക്സ് രാവിലെ എഴുന്നേറ്റ് എവിടേക്കോ പോയി ......... വീട്ടുകാർ സുൽഫിയെ വിളിച്ച് അവിടെ എത്തിയൊന്ന് തിരക്കി സുൽഫി മുസ്തഫയെ വിളിച്ചു ....... മുസ്തഫ എമിലിയെയും ...... അവിടേക്ക് എത്തിയിട്ടില്ല ........ അവിടെ എത്തിയിരുന്നെങ്കിൽ ആരെയെങ്കിലും വിളിക്കുമായിരുന്നു ........

ദിവസങ്ങൾക്ക് ശേഷം അന്നയുടെ കല്യാണം കഴിഞ്ഞു ........

റുക്‌സാനക്ക് അലെക്സിനോടൊപ്പം ഇരിക്കാൻ ഏറ്റവും ഇഷ്ടമുള്ള ഒരു സ്ഥലമുണ്ട് മുസ്തഫ അവിടേക്ക് ചെന്നു ........  അവിടെയും കണ്ടില്ലാ .........  ഈ ഒരു ബന്ധത്തിന് ഞാനും കരണക്കാരനാണല്ലോ ........ അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു .........  വീണ്ടും ദിവസങ്ങൾ കടന്നുപോയി ........

അലക്സ് ഓടുകയാണ്  നന്നായി നെഞ്ച്‌ വേദനിക്കുന്നുണ്ട് ........ പെട്ടെന്ന് അയാൾ ഒരു വലിയ കുഴിയിലേക്ക് നെഞ്ചിൽ പിടിച്ചുകൊണ്ട് വീണു .......  ആരോ  കൈകൾ  മുകളിലേക്ക് പിടിച്ച് ഉയർത്തുന്നുണ്ട് .........  അലക്സ് മുഖമുയർത്തി തന്നെ സഹായിച്ച ആളുടെ മുഖത്തേക്ക് നോക്കി ........ റുക്‌സാന ....... അവൾ പുഞ്ചിരിച്ചുകൊണ്ട്  അവനെ മുകളിലേക്ക് ഉയർത്തി ....... കയ്യിൽ ഒരു കുഞ്ഞുകൂടിയുണ്ട് ........രണ്ടുപേരും പരസ്പരം  നോക്കി പുഞ്ചിരിച്ചു  ........ മായികമായ ആ ലോകത്തേക്ക് അവളും ആ കൈ കുഞ്ഞും അവനുമായി ഉയർന്നു പോയി ......... ആ കുഞ്ഞിനെ കൈകളിലേക്ക് വാങ്ങി അവളുടെ ഇടുപ്പിലൂടെ അവളെ ചേർത്ത് പിടിച്ച് അവർ പോയിമറയുകയാണ് .........

ഏതോ വണ്ടി തട്ടി താടിയും മുടിയും നീട്ടി വളർത്തിയ ഒരാളെ എമിലിയുടെ ഹോസ്പിറ്റലിൽ കൊണ്ട് വന്നു ......... മരിക്കാറായി ......... എമിലി ഹോസ്പിറ്റലിൽ എത്തി അയാൾക്ക് വേണ്ട പ്രാഥമിക ചികിത്സകൾ നൽകി .........  ചെറിയൊരു മൂളൽ മാത്രം

💬 Comments

View all comments