Chapter Title : ഞാൻ ഭാഗം 1 [Pony boy]
മറുപടി പറയാതിരുന്നാൽ പിന്നെ എങ്ങനെയാ നിന്നെ സെലക്ട് ചെയ്യുന്നേ... പ്രത്യേകിച്ച് അവൾക്ക് കൂടി ഇൻവെസ്റ്റ്മെന്റ് ഉള്ള ആ കമ്പനിയിൽ... " ശ്രുതി പറഞ്ഞു
" ഇനി എന്തേലും വേക്കൻസി ഉണ്ടേൽ എന്നെ ഒന്ന് റെക്കമെന്റ് ചെയ്യാമോ പ്ലീസ്..ഞാൻ അത്രയ്ക്ക് ഗതിക്കേടിലാ.. " ഞാൻ ശ്രുതിയോട് യാചിച്ചു
" ഞാൻ നോക്കടാ.. " അവൾ പറഞ്ഞു
" താങ്ക്സ് "
ദിവസങ്ങൾ വീണ്ടും പോയി... ഒരുദിവസം രാവിലെ എഴുന്നേറ്റപ്പോൾ അതാ ശ്രുതിയുടെ വാട്സ്ആപ്പ് മെസ്സേജ്
" hi ഡാ, ആശയുടെ കമ്പനിയിൽ ഒരു വാക്കൻസി ഉണ്ട്... നോക്കണോ? "
വായിച്ചപ്പോൾ തന്നെ എന്റെ നെഞ്ച് ഇടിക്കാൻ തുടങ്ങി
" ഡി പ്ലീസ് ഒന്ന് സെറ്റക്കിതാ... പ്ലീസ് "
ഞാൻ റിപ്ലൈ കൊടുത്തു
" ഡാ ആദ്യം നീ ജോലി എന്താണ് അറിയ്യൂ... നിനക്ക് ചെയ്യാൻ പറ്റുവൊന്ന് നോക്ക്... "
" ? " ഞാൻ റിപ്ലൈ ചെയ്തു
" ഡാ HR ന്റെ പേർസണൽ അസിസ്റ്റന്റ് എന്നതാണ് പോസ്റ്റ്... അറിയാലോ ആശ ആണ് അവിടുത്തെ HR... "
" അത് കുഴപ്പമില്ല എന്ത് ജോലിയാണേലും ഞാൻ ചെയ്തോളാം.. ഇപ്പോൾ ഒരു ജോലി അത്രയ്ക്ക് അത്യാവശ്യമാണ് അതാ... " ഞാൻ മറുപടി പറഞ്ഞു
" എടാ പേര് പേർസണൽ അസിസ്റ്റന്റ് എന്നൊക്കെ ആണേലും അവൾ പറയുന്ന പണിയൊക്കെ എടുക്കേണ്ടി വരും ജോലി അത്ര എളുപ്പമുള്ളതല്ല... "
" എന്തായാലും കുഴപ്പമില്ല ഞാൻ ok ആണ്... "
" പിന്നെ മൂന്നു വർഷത്തേക്ക് എഗ്രിമെന്റ് ചെയ്യണം... മൂന്നുവർഷത്തേക്ക് വേറെ പണിക്ക് ഒന്നും
💬 Comments
View all comments