Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്
പിന്നെയും ഫോണിന്റെ ബെല്ലടി തുടങ്ങി നോക്കിയപ്പോ അഷറഫ് സമയം നോക്കിയപ്പോ 8.30... നല്ലത് പോലെ ഉറങ്ങി എന്ന് സാരം. ഞാൻ ഫോൺ എടുത്ത് സിനിമക്ക് പോകുന്ന കാര്യം അറിയാൻ വിളിച്ചത് ആണ്. പോകാട എന്നും പറഞ്ഞ്. വസ്ത്രവും മാറി ഞാൻ താഴേക്ക് വന്ന് ഉമ്മയോട് മൂവിക്ക് പോകുവാ എന്നും പറഞ്ഞ് ബൈക്കും എടുത്ത് അവന്മാരോട് പറഞ്ഞ സ്ഥലത്ത് എത്തി. അപ്പോഴേക്കും അഷറഫിന്റെ വണ്ടിയിൽ അവന്മാരും വന്നു. അഞ്ചൽ വർഷ തീയേറ്റർ ലക്ഷ്യം ആക്കി ഞങ്ങൾ പുറപ്പെട്ടു.
അവിടെ ഒരു വിധം തിരക്ക് ഉണ്ടായിരുന്നു. മൂവി തുടങ്ങി കുറച്ച് കഴിഞ്ഞതും രമ്യയുടെ വിളി വന്നു.. ഞാൻ പുറത്ത് ടോയ്‌ലെറ്റ് വരെ പോകുവാട എന്നും പറഞ്ഞ് അവന്മാരുടെ അടുത്ത് നിന്ന് നൈസിന് സ്‌കൂട്ടായി. ടോയ്‌ലറ്റ് പോയി ഒരു ഗോൾഡ് കത്തിച്ച് കൊണ്ട് അവളെ വിളിച്ചു.
ഞാൻ: ഹലോ...
രമ്യ: ഹലോ... എടാ എന്റെ കല്യാണ കാര്യം ആയിരുന്നു ഇന്നിവിടെ സംസാരം. എന്റെ മുറച്ചെക്കനും അപ്പച്ചിയും ഒക്കെ വന്നിരുന്നു. അതാ രാവിലെ മുഴുവൻ ഞാൻ വിളിക്കാതെ ഇരുന്നത്.
ഞാൻ: അപ്പോ ഹാപ്പി മാരീഡ് ലൈഫ് രമ്യ....
എന്റെ സ്വരം ചെറുതായി വിഷമം കലർന്നുവോ എന്നെനിക്ക് തോന്നാതിരുന്നില്ല എന്തോ മനസ്സിലൊരു പിരി മുറുക്കം പോലെ... നെഞ്ചില് കത്തി കുത്തി ഇറക്കുന്നത് പോലെ..
രമ്യ: നിനക്കറിയോ ഇന്ന് ഞാൻ പോലും അറിയാതെ എന്റെ പെണ്ണ് കാണൽ ആയിരുന്നു.
ഞാൻ: എന്താ നിന്റെ ഭാവി ഭർത്താവിന്റെ പേര്...
രമ്യ: അൻസിൽ... എനിക്ക് ഒരു മനസ്സ് മാത്രേയുള്ളു. ഒരു ജീവനും ഒരു ജീവിതവും എല്ലാം നിന്നോടൊപ്പം. നിനക്ക് എന്നെ വേണ്ടെങ്കിൽ പിന്നെ രമ്യക്ക് ഈ ഭൂമിയും വേണ്ട...
അപ്പോ അവളുടെ വാക്കുകൾക്ക് കരച്ചിലും നിറയുന്നുണ്ടായിരുന്നു.
ഞാൻ: ഇങ്ങനൊക്കെ പറയും. എന്നിട്ട് നീയൊക്കെ നാളെ സോറി ബ്രോ... എന്ന് പറഞ്ഞ് ഒറ്റ പോക്ക് വെച്ച് കൊടുക്കും. അപ്പോ നമ്മൾ ശശിയും ആവും.
രമ്യ: അത് നി ആത്മാർത്ഥമായി സ്നേഹിക്കുന്ന പെൺകുട്ടികളെ കണ്ടിട്ടില്ലാത്തത് കൊണ്ടാവും. അവളുടെ സ്വരത്തിൽ കുറച്ച് ദേഷ്യവും ഒപ്പം സങ്കടവും കലർന്നിരുന്നു. പിന്നെ ശരിക്കും റൊമാൻറിക് ആയിട്ട് ചെറിയൊരു
💬 Comments
View all comments