0%

Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്

Author : ചാര്‍ളി Read All Parts 183

പിരിവിന് വന്നത് ആണ്. അവർ പിരിവും വാങ്ങി അവരുടെ പാട്ടിന് പോയി. കോപ്പിലെ പരിപാടി ആയിപ്പോയി. മനുഷ്യന്റെ ഉള്ള ജീവൻ അങ്ങ് പോയി. ഇനി ഒന്നും മുൻകൂട്ടി സങ്കൽപ്പിക്കുക എന്ന പരിപാടി നിർത്തി.

എന്തോ പിന്നെ അവിടെ അതികം നേരം ഇരിക്കാൻ തോന്നിയില്ല. ഞാൻ ചിലപ്പോ എന്തെങ്കിലും ഒക്കെ അവളോട് ചെയ്യും എന്ന് എനിക്ക് തന്നെ തോന്നി. അപ്പോഴേക്കും ഫൗസി ചായയും ആയിട്ട് വന്നു. അവള് കൊണ്ടുവന്ന ചായയും കുടിച്ച് ഇരുന്നപ്പോൾ.

ഫൗസിയ: എന്താടാ ഇങ്ങനെ വിയർക്കുന്നെ..?...

ഞാൻ: ഒരു കാര്യം ആലോചിച്ചത് ആണ്. എനിക്ക് പോയിട്ട് കുറച്ച് ദൃതിയുണ്ട്. നമുക്ക് പിന്നെ ഒരിക്കൽ കാണാം. ഇല്ലെങ്കിൽ ഞാൻ ഫ്രീ ആവുമ്പോ വിളിക്കാം. എന്നും പറഞ്ഞ് അവിടുന്ന് ഇറങ്ങി. ഒന്നും മനസ്സിലാവാതെ പൊട്ടിയെ പോലെ അവളെന്റെ മുഖത്ത് നോക്കി.

ഞാൻ അധികം മുഖം കൊടുക്കാതെ അവിടുന്ന് ഇറങ്ങി. എനിക്കും ഒന്നും മനസ്സിലാകുന്നില്ലായിരുന്ന്. എനിക്ക് മെന്റലി ഇനി വല്ല പ്രോബ്ലം ഉണ്ടോ..?... ആദ്യം ആയിട്ട് ആണ് ഉണർന്നിരിക്കുമ്പോ സ്വപ്നം കാണുന്നത്. അതും തികച്ചും റിയാലിറ്റി പോലെ... അവള് ചായ ഇടാൻ പോയി അതിന് ശേഷം ഞാൻ എന്താ അങ്ങിനെ ഒരു സ്വപ്ന ലോകം തീർത്തത്. ആകെ ഫ്രാന്തമായ ഒരു അവസ്ഥ... വണ്ടിയെടുത്ത് അവിടുന്ന് ഇറങ്ങി വരുമ്പോഴും എന്റെ മനസ്സിൽ എനിക്ക് എന്തോ മെന്റലി പ്രോബ്ലം ഉണ്ടോ എന്ന് തോന്നി കൊണ്ടിരുന്നു.

ഒരു ഡോക്ടറിന്റെ അടുത്ത് പോണം എന്ന് ചിന്തിച്ച്. കടക്കൾ അമ്പലത്തിന്റെ അവിടെ എത്തിയതും വീണ്ടും ഫോൺ ബെല്ലടി തുടങ്ങി... നോക്കിയപ്പോ തേപ്പ് കാരി വിളിച്ച നമ്പർ ആണോന്ന് ഒരു സംശയം. എന്തായാലും അവൾക്ക് പത്ത് തെറി കൂടി കൊടുക്കാം. എന്ന് തന്നെ കരുതി ഫോൺ എടുത്തപ്പോ. അതാ നിൽക്കുന്നു എന്റെ മുന്നിൽ എന്റെ സ്വന്തം തേപ്പ് കാരി അവളുടെ മുഖത്ത് ഒന്നെ നോക്കിയുള്ളു. റോഡിലേക്ക് ഒന്ന് കാറി തുപ്പി എന്റെ അമർഷം ഞാൻ കാണിച്ചു.

അപ്പോഴേക്കും അവളെന്റെ വണ്ടിയുടെ ഹാൻഡിലിൽ എന്റെ കയ്യോട് ചേർത്ത് അവളുടെ കൈ വെച്ചു. ഞാൻ എന്റെ കൈ അവിടുന്ന് പിറകോട്ട് മാറ്റി..

വാവ:

💬 Comments

View all comments