Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്
ആണ് എനിക്ക് സങ്കടം വന്നത് എന്ന്.
നേരത്തെ കോളറിൽ പിടിച്ച മഹാൻ ഉടനെ മോനെ ഒരുമിച്ച് ജീവിക്കണ്ട പിള്ളാർ ഇങ്ങനെ വെറുതെ കുട്ടികളെ പോലെ നടുറോഡിൽ വെച്ച് വഴക്കിടുവാണോ...?.. അവളൊരു കുഞ്ഞല്ലെ മോൻ കുഞ്ഞിനെ കൊണ്ടാക്കും മോള് കയറിക്കോ എന്നും പറഞ്ഞ് അവർ തിരിഞ്ഞ് നടന്നു. അപ്പോ എന്റെ ചിന്ത ഇതായിരുന്നു. അവളൊരു കുഞ്ഞല്ലെ ഒന്ന് പോട മൈരെ ഇത് കുഞ്ഞല്ല തേപ്പ് പെട്ടിയാണെട മര പ്പട്ടി.... അപ്പോഴേക്കും എന്തോ വലിയ അധികാരത്തിൽ അവളെന്റെ വണ്ടിയിൽ കയറി. എനിക്കെന്തോ എത്രയൊക്കെ ആയിട്ടും അവളെ പഴയത് പോലെ കാണാൻ തോന്നിയില്ല. ആരെങ്കിലും വഴിയേ പോകുന്ന തേപ്പ് വിളിച്ച് തേപ്പിക്കുവോ....
ഇപ്പൊ തന്നെ കുറെ ആയി. ഉമ്പിയ ഒരു തേപ്പ് കാരി....
ഞാൻ: എന്തൊന്നെടി നിനക്ക് നാണം ഇല്ലെ എന്നെപോലെ സ്റ്റാറ്റസ് ഇല്ലാത്തവന്റെ കൂടെ യാത്ര ചെയ്യാൻ.
വാവ: ഇല്ല എന്തെ,... ഇക്ക എനിക്ക് കുറച്ച് സംസാരിക്കണം എന്നിട്ട് ഇക്ക എന്ത് വേണേലും തീരുമാനിച്ചോ.
ഞാൻ: എനിക്ക് ഒന്നും കേൾക്കണ്ട ഞാൻ വേണെ ഇവിടെ വെച്ച് നിന്റെ കാലു പിടിക്കാം. വെറുതെ ഓരോന്ന് പറഞ്ഞ് എന്റെ മനസ്സ് ഇളക്കരുത്. അതിൽ നിന്റെ കഴിവ് എനിക്കറിയാം അതുകൊണ്ട് ആണ്.
വാവ: ഇക്ക പ്ലീസ്... അവസാനം ആയി ഒറ്റ തവണ...
ഞാൻ: എന്ന ഇനി എന്നെ ഇക്ക എന്ന് വിളിക്കരുത് കോൾ മി ചാർളി ഓക്കേ....
വാവ: ഞാൻ ഒന്നും വിളിക്കുന്നില്ല പോരെ... എനിക്ക് ഒന്ന് സംസാരിച്ച മാത്രം മതി ഇക്ക് ( മുഴുവിപ്പിക്കാതെ) സമയം പോലെ എന്നെ ഒന്ന് മിസ്സ് കോൾ അടിച്ച മതി. ഞാൻ കാത്തിരുന്നു കൊള്ളാം. ഒരു വാക്ക്...
ഞാൻ: ഓരോ മാരണങ്ങൾ എന്റെ ശവവും തിന്നിട്ടെ പോകു എന്നും പറഞ്ഞ് ഇറങ്ങി പുറപ്പെട്ട് വരും. കോപ്പ് നോക്കട്ടെ....
അതുമതി എന്നും പറഞ്ഞ് അവൾ ചിരിച്ചപ്പോ എന്തോ വീണ്ടും അവളോട് ഒരു അനുകമ്പ തോന്നിയോ എന്നൊരു തോന്നൽ. കൂടെ അവളുടെ ചുണ്ടുകൾ കൊണ്ട് ഉമ്മ എന്നുള്ള ആക്ഷനും എന്നിട്ട് ആൾക്കാർ ഉള്ളത് കൊണ്ടാണ് ഇല്ലെങ്കിൽ ഞാൻ കവിളിൽ തന്നേനെ... കേട്ടോ
💬 Comments
View all comments