Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്
ഇല്ല ഞാൻ ഉച്ചക്ക് നാളെ അങ്ങോട്ട് വിളിച്ചോളാം പോരെ, ലോക്കേഷൻ അയച്ചും തരാം ഇത് തന്നെയല്ലേ നമ്പർ.
ഞാൻ: അതെ മാഡം... അപ്പോ ഓക്കേ...
വസുന്ധര: എന്ന ശരി മോനെ...! കുറച്ച് തിരക്കുണ്ട് എന്തേലും അത്യാവശ്യം ആണെങ്കിൽ മോൻ വിളിച്ചോ..??. ഫോണിലൂടെ ഞാൻ കൺസൽടടന്റ് ചെയ്യാം പോരെ....
എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഇപ്പോ മനസ്സിലൊരു സമാധാനം. നാളെ എന്തായാലും ഒരു തീരുമാനം ആകുമല്ലോ.. എന്ന ഒരു ആശ്വാസം. ചായയും കുടിച്ച് വീണ്ടും അവിടെ പൈസയും കൊടുത്ത് വീണ്ടും വണ്ടിയിൽ കയറി വീട്ടിലേക്ക് വെച്ച് പിടിച്ചു. വീട്ടിൽ എത്തിയപ്പോ സമയം അഞ്ച് കഴിഞ്ഞു. ഷൈല അക്കായെ നോക്കി എങ്ങും കണ്ടില്ല അവസാനം നമസ്കരിച്ചു ഇറങ്ങി വന്ന ഉമ്മയോട് ചോദിച്ചു. അപ്പോ അവളുടെ വീട് വരെ പോയി എന്താടാ എന്ന് എന്നോട് ഞാൻ പറഞ്ഞു എപ്പോഴും ഇവിടെ കാണുമല്ലോ അത് കൊണ്ട് ചോദിച്ചതാ.
അവളുടെ ഉമ്മാക്ക് എന്തോ വയ്യയിക എന്ന് വിളിച്ച് പറഞ്ഞു അങ്ങനെ പോയത് ആണ്. നാളെ രാവിലെ നമുക്ക് ഒന്ന് പോകണം കേട്ടോ മോനെ..?.. ശെരി എന്നും പറഞ്ഞ് ഞാൻ മുകളിലെ എന്റെ മുറിയിലേക്ക് കയറിപോയി കട്ടിലിൽ കിടന്നു. ഒന്ന് കുളിക്കാം എന്ന് കരുതി കുളിച്ചിറങ്ങി വന്ന് വസ്ത്രം മാറിയതും വീണ്ടും ഫോൺ ബെല്ലടി തുടങ്ങി. എടുത്ത് നോക്കിയപ്പോ അനീഷ് ആയിരുന്നു.
ഞാൻ: എന്താടാ...
അനീഷ്: നി എന്തിനാ വസുന്ധര ചിറ്റയെ കൺസൽട്ടന്റ് ചെയ്യണേ...
ഞാൻ: ഹേയ്, ഒന്നും ഇല്ല ഒരു സൈക്കിൾ ഓടിക്കൾ മൂവ് ആവിശ്യമുണ്ട് അത്രേയുള്ളൂ.
അനീഷ്: പിന്നെ പുള്ളിക്കാരി ഒരു പ്രത്യേക ടൈപ്പ് ആണ്. ഒന്ന് സൂക്ഷിച്ച് വേണം നി ഇടപെടാൻ...
ഞാൻ: എന്തോന്ന്... നി മനുഷ്യനെ വെറുതെ പേടിപ്പിക്കല്ലെ....
അനീഷ്: എട കോപ്പേ..., അവരൊരു ടൈപ്പ് ആണ് എന്ന പറഞ്ഞത് കൊച്ചച്ചൻ മരിച്ചതിൽ പിന്നെ ഞങ്ങളുമായി ഒന്നും അധികം മിണ്ടാറില്ല....
ഞാൻ: എന്നിട്ട് അവർ പറഞ്ഞത് നി എന്നെ പറ്റിയോക്കെ പറഞ്ഞിട്ട് ഉണ്ട് എന്നാണല്ലോ എന്നിട്ട് എത്ര നല്ലത് പോലെയാ പെരുമാറിയത്.
അനീഷ്: അതൊക്കെ ശേരിയ, കുഞ്ഞുങ്ങൾ ഉണ്ടാവാത്ത കാരണം
💬 Comments
View all comments