0%

Chapter Title : ഞാന്‍ നമിത 1 [Kambi Chettan]

Author : Kambi Chettan Read All Parts 4.5K

എന്തോ! ഒരു പക്ഷേ ആദ്യമായത് കൊണ്ടായിരിക്കാം. ഇത് വരെയും താലി ചാര്‍ത്തിയിട്ടില്ലല്ലോ. അത് കൊണ്ട് ഇവന്‍ ഇപ്പോഴും ഒരു അപരിചതന്‍ തന്നെയാണല്ലോ. കാര്‍ റിസോര്‍ട്ടിന്‍റെ ഗേറ്റ് കടന്ന് ഉള്ളില്‍ പാര്‍ക്ക്‌ ചെയ്തു. ഡോര്‍ തുറന്ന് കൊണ്ട് ജീവന്‍ ക്ഷണിച്ചു “വരൂ”.

ഞങ്ങള്‍ ഇറങ്ങി. നല്ല മനോഹരമായ ഒരു റിസോര്‍ട്ട്. ഇതിനെ പറ്റി കേട്ടിട്ടില്ല. കൊച്ചു കൊച്ചു കോട്ടേജുകള്‍ ഉണ്ട്. ഓപ്പണ്‍ ഏരിയയില്‍ ഭക്ഷണം വിളമ്പാനുള്ള സൗകര്യം. കുറച്ച് മാറി കായലിന്‍റെ മനോഹാരിത. സ്വിമ്മിംഗ് പൂളില്‍ വിദേശ വനിതകള്‍ ബികിനി ഇട്ട് നീന്തുന്നു. വിദേശ വനിതകള്‍ മാത്രമല്ല, രണ്ട് ഇന്ത്യക്കാരികളും ബികിനിയില്‍ നീന്തുന്നുണ്ട്. കൊള്ളാം. നമുക്കും പുരോഗതിയുണ്ട്. “എന്താ നമീ നിനക്കും നീന്തണോ പൂളില്‍” ജീവന്‍ ചോദിച്ചത് കേട്ട് ഞാന്‍ ചൂളി പോയി. എന്നാലും വിട്ടു കൊടുക്കാന്‍ പാടില്ലല്ലോ. ഞാന്‍ തിരിച്ച് പറഞ്ഞു, “അയ്യടാ, തുണി ഉടുക്കാത്ത ആ പെണ്ണുങ്ങളെ നോക്കി ആസ്വദിക്കാ, അല്ലേ? കള്ളന്‍”

“ഹോ! സമാധാനമായി. എന്നെ കുറ്റം പറയാനെങ്കിലും താന്‍ വാ ഒന്ന്‍ തുറന്നല്ലോ. അത് മതി” ജീവന്‍ അത് പറഞ്ഞപ്പോഴേക്കും ഞങ്ങള്‍ക്കിടയിലെ മഞ്ഞ് ഉരുകി തുടങ്ങിയിരുന്നു. “നമി വേണങ്കില്‍ ബികിനി ഇട്ട് നീന്തിക്കോ, എനിക്ക് വിരോധം ഒന്നുമില്ലാട്ടോ.” “പോടാ” എന്നും പറഞ്ഞ് ഞാന്‍ അവന്‍റെ കൈയ്യില്‍ ഒരു നുള്ള് കൊടുത്തു.

“ഓപ്പണ്‍ എയറില്‍ ഫുഡ്‌ കഴിക്കാനാ രസം. ബട്ട്‌ ഭയങ്കര ചൂടാണ്. നമുക്ക് ഉള്ളില്‍ കഴിക്കാം.” ജീവന്‍ പറഞ്ഞു. റെസ്റ്റോറന്റിനുള്ളില്‍ ഞങ്ങള്‍ ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ആയി ഇരുന്നു. എ സി ഉള്ളത് കൊണ്ട് ആശ്വാസം. ഒരു ഭാഗത്തെ ചുമര്‍ മുഴുവന്‍

💬 Comments

View all comments