Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]
കാണിക്കരുതൂന്ന് പണ്ടുള്ളോര് പറയണതെത്ര ശരിയാ"...
ഞാൻ നോക്കുമ്പോൾ അവളുണ്ട് ചിരിച്ചോണ്ട് നിൽക്കുന്നു.
"അവളുടെ ഒരു ചിരി കണ്ടില്ലേ... കേറ് എന്തായാലും.. പോവാം..."
ചിന്നു ബൈക്കിൽ കയറി.
"നൈറ്റ് അട്രാക്ഷൻസ് എന്തേലൂണ്ടാവും ഏട്ടാ ഇവിടെ. അങ്ങനെ എന്തേലും ഒക്കെ കണ്ടിട്ട് വീട്ടില് പോയാ പോരേ"? കൊഞ്ചലോടെയുള്ള അവളുടെ ചോദ്യം കേട്ടതും എനിക്കങ്ങോട്ട് ചൊറിഞ്ഞ് കയറി...
"ഇനി നിൻ്റെ.... നിൻ്റെ ഒരു നൈറ്റ് അട്രാക്ഷൻസ്. അതൊക്കെ കാണാനേ കയ്യില് ദമ്പടി വേണം. അല്ലാതെ ചിരിച്ചു കാണിച്ചാൽ ടിക്കറ്റ് തരാൻ അമ്മായീടെ മക്കളൊന്നും അല്ലല്ലോ അവിടെ ഇരിക്കണത്... അഞ്ചിൻ്റെ പൈസ ഇല്ല കയ്യില്. മാർക്കറ്റില് ഉള്ളതൊക്കെ വാങ്ങി കൂട്ടിയപ്പോ ഓർക്കണായിരുന്നു. ഇനി എന്തായാലും നേരെ വീട്ടിലേക്ക്. അല്ലേലും അമ്മ പറഞ്ഞതാ ഇവിടെ ചുറ്റി തിരിയാൻ നിക്കാതെ വേഗം ചെല്ലാൻ"
"വൈകാണേല് ഇവിടെ റൂമെടുത്ത് നിക്കാൻ അച്ഛൻ പറഞ്ഞല്ലോ" ഒന്നുമറിയാത്ത നിഷ്കളങ്ക ഭാവത്തിൽ അഭിനയിച്ച് തകർക്കുകയാണ് അവൾ.
"അച്ഛനങ്ങനെ പലതും പറയും" എന്നും പറഞ്ഞ് ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി.
"ഏട്ടാ... ഇപ്പോ തന്നെ പോണ്ട". അവളങ്ങനെ ചിണുങ്ങുന്നത് കണ്ടപ്പോൾ എൻ്റെ മനസ്സ് മാറി. അല്ലെങ്കിലും ഇത് പോലെ സോപ്പിട്ട് പതപ്പിച്ച് കുപ്പിയിലിറക്കാൻ അവളെ കഴിഞ്ഞേ വേറെ ആളുളളൂ.
ഊട്ടി മുഴുവൻ ചുറ്റി കറങ്ങി അവസാനം ഞങ്ങൾ ഒരു പുൽമേട്ടിലെത്തി.. റോഡ് ഉയരത്തിലാണ്. മുന്നിൽ നല്ല ചരിവോടെ ഉള്ള ഒരു പതിയാണ്. പിന്നെ ഒരു കുന്ന്. വീണ്ടും ഒരു പതി. പിന്നെയും ഒരു കുന്ന്. അങ്ങനെ പരന്ന് കിടക്കുകയാണ് പുൽമേടുകൾ.
"ചിന്നൂ.... ഒരുപാട് സിനിമകളൊക്കെ ഷൂട്ട് ചെയ്തിട്ടുള്ള സ്ഥലാ ഇത്."
അവൾ ചുറ്റും നോക്കി..
💬 Comments
View all comments