Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]
ചെറിയ ഇരുട്ടുണ്ട്. ഞാൻ ബൈക്കിൻ്റെ ഹെഡ് ലൈറ്റ് ബ്രൈറ്റിലാക്കി.. ഇപ്പോൾ പുൽമേടിൻ്റെ കുറേ ഭാഗങ്ങളൊക്കെ കാണാം.
"ഈ ഇരുട്ടത്ത് വന്നിട്ടെന്താ ഏട്ടാ? ഇത് പകല് കാണണേന്നു".
"അതും ശരിയാ"...
ചന്ദ്രബിംബത്തെ മറച്ച മഴ മേഘങ്ങളെ കാറ്റ് കൊണ്ട് പോയതോടെ പുൽമേട്ടിലാകെ നിലാവ് പരന്നു. നിലാവിൻ്റെ ഭംഗി ആസ്വദിക്കാൻ ഇരുട്ടാണ് നല്ലതെന്ന് ചിന്നു പറഞ്ഞപ്പോൾ ഞാൻ ബൈക്ക് ഓഫാക്കി. നിലാവിൽ പതുക്കെ നടന്ന് ഞങ്ങൾ കുന്നിന് മുകളിലെത്തി. ഞങ്ങളവിടെ പലതും — പ്രധാനമായും അയർലൻഡിൽ നിന്ന് വരുന്ന കൂട്ടുകാരിയുടെ കാര്യം— സംസാരിച്ചിരിക്കുമ്പോഴാണ് കുറച്ച് ബൈക്കേർസ് കയറ്റം കയറി വന്നത്.
ഞങ്ങളെ കണ്ടപ്പോൾ ആ സംഘത്തിലെ ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. ചെറിയൊരു കുശലാന്വേഷണത്തിന് ശേഷം അയാൾ മറ്റുള്ളവരെ വിളിക്കാൻ മടങ്ങി.
"ഏട്ടാ... എന്താ അവര് പറഞ്ഞെ? കന്നഡയല്ലേ അത്"?
"കന്നഡ തന്നെ. അവര് ബാംഗ്ലൂര്കാരാ. ഒരു ഇൻ്റർനാഷനൽ റൈഡേർസ് ക്ലബുണ്ട്...."
"ക്ലബ്ബിൻ്റെ ചരിത്രം എന്തേലും ഒക്കെ ആയിക്കോട്ടെ... ബാക്കി പറ ഏട്ടാ"
അക്ഷമയോടെ ചിന്നു ഇടക്ക് കയറി.
"ബാക്കി ഒന്നൂല്ല. ആ റൈഡേർസ് ക്ലബ്ബിന് ബാംഗ്ലൂര് ഒരു ചാപ്റ്ററുണ്ട്. ആ ചാപ്റ്ററിലെ റൈഡേർസാ അവരൊക്കെ. കന്യാകുമാരിക്ക് പോവാണ് അവരിപ്പോ. അവര് പന്ത്രണ്ട് ആൾക്കാരാ.. ഇപ്പോ വന്ന് നമ്മളോട് സംസാരിച്ച് പോയില്ലേ ഒരാള്? അയാളാ ടീം ക്യാപ്റ്റൻ. ഒപ്പം റൈഡ് ചെയ്യുന്നത് ഭാര്യയാ..."
"അങ്ങട്ട് നോക്ക് ഏട്ടാ. അവരൊക്കെ അതാ ബൈക്ക് നിർത്തീട്ട് ഇങ്ങട്ട് വരണൂ"...
റോഡ് സൈഡിലെ മരത്തിന് ചുറ്റും ബൈക്ക് പാർക്ക് ചെയ്ത് വലിയ ബാഗുകളും പാത്രങ്ങളുമായി നിലാവിൽ കുന്നിറങ്ങുന്ന രൂപങ്ങൾ കണ്ടപ്പോൾ മരുഭൂമിയിലൂടെ നടന്നു പോവുന്ന
💬 Comments
View all comments