0%

Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]

Author : kkstories Read All Parts 128.5K

ഒട്ടകങ്ങളെയാണ് ഓർമ്മ വന്നത്.

"അതാ ഞാൻ പറഞ്ഞ് വന്നത്. അവര് ക്യാംപ് ചെയ്യാൻ പറ്റിയ സ്ഥലം നോക്കി നടക്കേന്നു. ഈ ഫുഡും ക്യാംപ് ഫയറും ഒക്കെയായി ടെൻ്റൊക്കെ സെറ്റ് ചെയ്യാൻ പറ്റിയ സ്ഥലല്ലേ? അത്.  എൻ്റെ ആ വൾക്കൻ കണ്ടപ്പോ വന്നതാ."

"ടെൻ്റുണ്ടാക്കണത് കാട്ടിലല്ലേ?  അല്ലെങ്കില് അത് പോലെത്തെ ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്ത്? ഇതീ കുന്നിൻ്റെ ചുറ്റും വീടുകളും കോട്ടേജുകളും ഒക്കെയല്ലേ"  ചിന്നു ചുറ്റും കണ്ണോടിച്ച് കൊണ്ട് പറഞ്ഞു.

"അവരുടെ ഒരു രീതി അതാവും. റൈഡിന് പോവുമ്പോ അങ്ങനെ ഒക്കെ വേണന്നാ. കാട്ടില് കൊണ്ട് പോയി ടെൻ്റ് കെട്ടീട്ട് ആന ചവിട്ടി കൊന്നാലോ"?

ചിന്നു  കുന്നിറങ്ങുന്നവരെ ശ്രദ്ധിച്ചു. പിന്നെ അവളുടെ നോട്ടം റോഡ് സൈഡിൽ പാർക്ക് ചെയ്ത വൾക്കനിലേക്കായി.

"അതൊരു ശല്യാ ഏട്ടാ.... എല്ലാരും ശ്രദ്ധിക്കണ ഒരു ബൈക്കാ അത്. വഴീലൊക്കെ കണ്ടില്ലേ ആൾക്കാര് നമ്മളെ തന്നെ നോക്കണത്"

ചിന്നു പറഞ്ഞത് ശരിയാണ്. എനിക്കും ആദ്യമൊക്കെ അങ്ങനെ തന്നെയാണ് തോന്നിയിരുന്നത്. ബാംഗ്ലൂരിൽ ഓടിച്ച് ശീലമായതോടെ ഞാൻ ആളുകളെ ശ്രദ്ധിക്കാതെയായി. ബൈക്കും കൊണ്ട് പുറത്തിറങ്ങിയാൽ നാട്ടിലാണെങ്കിൽ ഇപ്പോഴും ഒരു ചെറിയ ആൾക്കൂട്ടം ബൈക്കിന് ചുറ്റും കൂടാറുണ്ട്. വണ്ടി പ്രാന്തന്മാരുടെ നാടാണ് മലപ്പുറം. അതുകൊണ്ട് തന്നെ എനിക്കതിൽ ഇന്നേവരെ ഒരു അസാധാരണത്വവും തോന്നിയിട്ടില്ല.

എൻ്റെ ഒരു കൂട്ടുകാരൻ ആഗ്രഹിച്ച് വാങ്ങിയതാണ് ഈ വൾക്കൻ. വാങ്ങി എട്ട് മാസം കഴിഞ്ഞപ്പോൾ അവൻ അമേരിക്കയിൽ ജോലി കിട്ടി പോയി. ബൈക്കിനോടുള്ള എൻ്റെ താത്പര്യമറിയാവുന്ന അവൻ ചെറിയൊരു വിലക്കാണ് ഇതെനിക്ക് തന്നത്. അങ്ങനെയാണ് ഈ വണ്ടി എൻ്റെ കയ്യിലായത്.

"നമ്മളയല്ലല്ലോ.. ബൈക്കിനയല്ലേ"?

"അതെന്നയല്ലേ ഞാനും

💬 Comments

View all comments