0%

Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]

Author : kkstories Read All Parts 128.5K

പറഞ്ഞേ"?

"നിനക്ക് പിന്നെന്താ ഇഷ്ടം"?

"എനിക്ക് ഇൻകോൺസ്പിക്യുവസ് ആയി ജീവിക്കാൻ. പുള്ളി പുലിയെ ഒക്കെ കണ്ടില്ലേ. അത് പോലെ. അങ്ങനെ അധികം ആരും അറിയാതെ ജീവിക്കാൻ.. ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ടൂന്ന് ഉറപ്പിച്ച് പറയാൻ പറ്റരുത്. ഇല്ലേന്ന് ചോദിച്ചാൽ ഇല്ലാന്ന് പറയാനും പറ്റരുത്. അങ്ങനെ ജീവിക്കണം "

"എനിക്കും അത് തന്നെയാ ഇഷ്ടം"

"എന്നാ എനിക്കെന്നും ഒരു കൊച്ചു കുട്ടി ആയി ഇരിക്കാനാ ഇഷ്ടം. അച്ഛൻ്റേം അമ്മേടേം ഒപ്പം ജീവിക്കാന്. ഏട്ടൻ്റെ കൂടെ ഇങ്ങനെ ഓരോ സ്ഥലത്തൊക്കെ പോവാന്.... "

"ഞാൻ കുത്തുപാളയെടുക്കേണ്ടീം വരും"

അപ്പോഴേക്കും അവർ കുന്നിറങ്ങി ഞങ്ങളുടെ അടുത്തെത്തി. അഞ്ച് സ്ത്രീകളും ഏഴ് ആണുങ്ങളും.  എല്ലാവരെയും ഞങ്ങൾ പരിചയപ്പെട്ടു. ഐ ടി പ്രൊഫഷനലുകളും ഡോക്ടർമാരും ഒരു സ്റ്റാർട്ടപ്പ് ഫൗണ്ടറും പിന്നെ ഒരു കഫേ ഓണറുമായിരുന്നു അവരുടെ സംഘത്തിൽ ഉണ്ടായിരുന്നത്.

ഗോവയിലും ഡെറാഡൂണിലുമൊക്കെ ഓഫ് റോഡ് ഇവൻ്റുകൾക്ക് പോവുന്ന ഒരാളെന്ന നിലക്ക് അവരുടെ ക്ലബുമായി വലിയ പരിചയമില്ലെങ്കിലും ബാംഗ്ലൂരിലെ ഓഫ് റോഡ് ക്ലബ്ബിലെ ഒരു ലൈഫ് ടൈം മെമ്പറാണ് ഞാനും.

ക്ലബ്ബിൻ്റെ കാര്യങ്ങളൊക്കെ പറഞ്ഞ് ഞാൻ ആ ഡോക്ടറുമായി നല്ല  പരിചയമായി. പറഞ്ഞ് വന്നപ്പോൾ ഞങ്ങളുടെ ക്ലബ്ബിൻ്റെ ട്രഷററുടെ കൂട്ടുകാരനായിരുന്നു ഈ ഡോക്ടർ. സംസാരം കറങ്ങി തിരിഞ്ഞ് എൻ്റെ ആ വൾക്കനെ പറ്റിയായി. അയാൾക്ക് ആ ബൈക്ക് നന്നായി ബോധിച്ച മട്ടുണ്ട്.

വൾക്കൻ്റെ കാര്യം സംസാരിച്ച കൂട്ടത്തിൽ അയാൾ എന്നെ അവരുടെ ക്ലബ്ബിലേക്ക് ക്ഷണിക്കുകയും ചെയ്തു. അയാളുടെ റെക്കമെൻ്റേഷനിൽ മെമ്പർ ആവുന്നത് നല്ലതാവും എന്നെനിക്കും തോന്നി.

പിന്നെ അവരുടെ നിർബന്ധത്തിന് വഴങ്ങി അവരോടൊപ്പം കുറച്ച് സമയം ചിലവഴിച്ചു.

💬 Comments

View all comments