Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]
വീണ്ടും ചില രൂപങ്ങൾ റോഡിൽ പ്രത്യക്ഷപ്പെട്ടു.
"ചിന്നൂ.... ഒന്നും നോക്കണ്ട. കയറ്റിയങ്ങ് എടുത്തോ. പ്രേതങ്ങളെ ഇടിച്ച് നിരത്തിയാ കേസെടുക്കാൻ ബി എൻ എസില് വകുപ്പൊന്നും ഇല്ല"
"എന്തിനാ ഇത്ര സ്പീഡ് ? മഞ്ഞല്ലേ ഏട്ടാ"?
"അത് കോടയല്ലേ... റോഡൊക്കെ നന്നായി കാണാലോ...."
ചിന്നു ഡൗൺഷിഫ്റ്റ് ചെയ്ത് വേഗം കൂട്ടി.
യൂക്കാലിപ്റ്റസ് പ്ലാൻ്റേഷനുകൾക്ക് നടുവിലൂടെ നീണ്ടു പോകുന്ന ഹൈവേ. മേഘാവൃതമായ അന്തരീക്ഷം. ചന്ദ്രൻ മഴമേഘങ്ങൾക്കിടയിൽ മറഞ്ഞു. ദൂരെ ആകാശത്തിൻ്റെ അതിരുകളായി ഇരുണ്ട മലനിരകൾ ഇരുട്ടിൽ നീലച്ചു നിൽക്കുന്നു. സഹ്യൻ്റെ ഗാംഭീര്യത്തെ പറ്റി ഒരു കവിത എഴുതാൻ തോന്നുന്നു.
"ഏട്ടാ ഞാൻ ഫിനാൻഷ്യൻ മാത്തമാറ്റിക്സിൽ ഒരു ഡിസേർട്ടേഷൻ എഴുതിയാലോ"?
രണ്ട് വരി മനസ്സിൻ വന്നതായിരുന്നു. പക്ഷേ ചിന്നുവിൻ്റെ ആ ചോദ്യം എൻ്റെ ചിന്താധാരയെ മുറിച്ചു.
"എന്തേ ഇപ്പോ അങ്ങനെ തോന്നാന്"?
"സെക്കൻ്റ് സെമസ്റ്ററിന് ഡിസേർട്ടേഷനും പ്രൊജക്ടും ഒക്കെണ്ട്. ഇതാവുമ്പോ ഏട്ടന് അറിയാലോ"
"അത് വേണോ ചിന്നൂ"?
"ഏട്ടാ... ഞാനേട്ടൻ്റെ കുഞ്ഞനിയത്തിയല്ലേ"..
"അതോർത്തിട്ടാ... എൻ്റെ ചിന്നൂ... നിൻ്റെ കാര്യം എനിക്കറിഞ്ഞൂടേ. നീ ഇപ്പോ ഇങ്ങനെ ഒക്കെ പറയും. പിന്നെ അതിൻ്റെ സിഹഭാഗം പണീം എനിക്കാവും... "
പണ്ട് ഡിഗ്രിക്ക് പ്രൊജക്ട് എഴുതാൻ അവളുടെ ഒപ്പം നടന്നത് ഞാനോർത്തു. ടൈപ്പിങ്ങും ബൈൻ്റിങ്ങും ഒക്കെയായി കാര്യമായ പണിയെല്ലാം തഞ്ചത്തിൽ എൻ്റെ പെടലിക്ക് കെട്ടിവെച്ചവളാണ് എൻ്റെ അനിയത്തി.
"ഏട്ടനോടല്ലാതെ വഴീക്കൂടെ പോണോരോട് പോയി ചോദിക്കാൻ പറ്റ്വോ"?
"എന്തേലും ആവട്ടെ. ഒരു കൊല്ലം കൂടെ അല്ലേള്ളൂ..."
പിന്നാലെ നടന്ന് സൈര്യം കെടുത്തി സമ്മതിപ്പിക്കും എന്നറിയാവുന്നത് കൊണ്ട് ഞാൻ മുടക്കം പറഞ്ഞില്ല.
"എന്ത് ഒരു കൊല്ലം കൂടെ"?
"നിൻ്റെ
💬 Comments
View all comments