Chapter Title : ഞാനും എൻ്റെ അനിയത്തിയും 2 [Jumailath]
വന്നു. "നമ്മള് എടവണ്ണപ്പാറ കഴിഞ്ഞു ഏട്ടാ.""പിന്നേ...
കടുവയെ കണ്ട കാര്യം എഴുന്നള്ളിച്ച് വെറുതെ അമ്മയെ പേടിപ്പിക്കണ്ട. അമ്മക്ക് പിന്നെ അത് മതിയാവും." വീടെത്താനായത് കണ്ട് ഞാൻ ചിന്നുവിനോട് പറഞ്ഞു.
. റോഡിൽ നിന്ന് നല്ല ഉയരത്തിലാണ് വീട്. ലിവിങ് റൂമിലെ തുറന്നിട്ട ജനാലയിലൂടെ അച്ഛൻ എന്തോ ഇരുന്ന് എഴുതുന്നത് റോഡിൽ നിന്ന് കാണാമായിരുന്നു.
ഇടക്ക് കയ്യിലിരുന്ന ഫയൽ എടുത്ത് വീശുന്നുണ്ട്. വേനൽക്കാലമാണ്. രാത്രിയും നല്ല ചൂടാണ്. ബൈക്ക് മുറ്റത്തെത്തിയ ശബ്ദം കേട്ട് അച്ഛൻ വന്ന് വാതിൽ തുറന്നു."ആഹാ...
നീയാണോ ഇതിത്രേം ദൂരം ഓടിച്ചേ"? എന്ന് ചിന്നു ഡ്രൈവിങ് സീറ്റിലിരിക്കുന്നത് കണ്ട് ചിരിയോടെ ചോദിച്ച് രണ്ട് സഞ്ചികളും പിടിച്ച് ഞാൻ പിന്നിലിരിക്കുന്നത് കണ്ട് അച്ഛൻ മുറ്റത്തേക്ക് ഇറങ്ങി വന്നു."അത്..അച്ഛാ..ഏട്ടൻ്റെ കാലൊന്നുളുക്കി.
ആ കാലും വെച്ച് പിന്നെ ഇതോടിക്കാൻ വയ്യ. പിന്നെപ്പോ വീട്ടിലെത്തണേല് ആരേലും ഓടിക്കണ്ടേ? അതാ..." ചിന്നു എന്നെ ഒന്ന് നോക്കി അച്ഛനോട് പറഞ്ഞു.
കൂടുതൽ വിശദീകരണത്തിന് നിൽക്കാതെ ഞാൻ അകത്തേക്ക് നടന്നു. കാലിൻ്റെ വേദന കൂടി വരുന്നു. ഞാൻ സോഫയിൽ കാലും നീട്ടി ഇരുന്നു. ബൈക്ക് പോർച്ചിൽ കയറ്റി ടാർപായ വിരിച്ച് മൂടി വെച്ച് ചിന്നുവും അച്ഛനും ഹാളിലെത്തി.
കുരങ്ങ് ഓടിച്ച കാര്യം അവൾ അച്ഛനോട് പറഞ്ഞെന്ന് തോന്നുന്നു. അച്ഛൻ്റെ മുഖത്തൊരു ചിരിയുണ്ട്.അച്ഛൻ വന്ന് കാലിൻ്റെ പത്തിയുടെ ചുറ്റും ഒന്ന് അമർത്തി നോക്കി."ചെറിയൊരു ചതവേയുള്ളൂ.
നേരം വെളുത്തിട്ട് ഹോസ്പിറ്റലിലൊന്ന് പോവാം."അച്ഛൻ എഴുതാനിരുന്നു."അച്ഛനീ രാത്രിയിലെന്താ എഴുതുന്നേ? നാളെ ഞായറാഴ്ചയല്ലേ? നാളെ പകൽ എഴുതിയാൽ പോരേ"? അച്ഛൻ എന്തെങ്കിലും റിപ്പോർട്ടിരുന്ന് എഴുതുകയാവും എന്നെനിക്ക് ഉറപ്പായിരുന്നു."നാളെ ജയിംസിൻ്റെ മോളുടെ വെഡ്ഡിങ് റിസപ്ഷനാ.
💬 Comments
View all comments