0%

Chapter Title : ഞാനും എൻ്റെ അനിയത്തിയും 2 [Jumailath]

Author : kkstories Read All Parts 86.1K

അതൊക്കെ കഴിഞ്ഞിട്ട് സമയം ഉണ്ടാവില്ല."ശബ്ദമൊക്കെ കേട്ട് അമ്മയും ഉണർന്ന് ഹാളിലെത്തി. അമ്മ ക്ലോക്കിലൊന്ന് നോക്കി."രണ്ട് മണിയോ? നിങ്ങളെന്തിനാ ഈ രാത്രി പോന്നത്?

ഇത്രേം വൈകിയാൽ അവിടെ റൂമെടുത്താൽ പോരായിരുന്നോ"? "അത് അമ്മേ നാളെ ഒരു എക്സാമുണ്ട്. അതാ പോന്നത്" ഞാൻ പറഞ്ഞു."എക്സാമിൻ്റെ കാര്യം എന്തേ ഏട്ടൻ പറയാഞ്ഞത്?

എന്നിട്ടാണോ ഊട്ടീല് കറങ്ങി നടന്നത്"? എക്സാമിന് പഠിക്കേണ്ട സമയത്ത് അവളുടെ നിർബന്ധം കാരണം ഊട്ടിയിൽ പോയതിൽ ചിന്നുവിന് ചെറിയ ഒരു കുറ്റബോധം."എൻ്റെ ചിന്നൂ ...

അല്ലെങ്കിൽ പിന്നെ ഞാനീ സമയത്ത് ആ ആനക്കാട്ടിലൂടെ പോരുമോ? അവിടെ റൂമെടുത്ത് നിൽക്കില്ലേ? പിന്നെ പറയാനാണേല് ഇത് അത്ര വലിയ എക്സാം ഒന്നുമല്ല.

സ്കിൽ ട്രെയിനിങ്ങിൻ്റെ എക്സാമാണ്. ഈസി പരിപാടിയാണ്. നൂറ് മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസ് ഉണ്ടാവും. അത്രേ ഉള്ളൂ. പക്ഷേ ഇത് കംപ്ലീറ്റാക്കിയില്ലേൽ ഫൈനൽ എഴുതാൻ പറ്റില്ല.

പ്രോക്ടേഡ് എക്സാമാണ്. രാവിലെ എട്ട് മണിക്ക് തുടങ്ങും. പത്ത് മണി വരെ. ഓൺലൈൻ ആണ്.""എന്നാ നേരത്തേ പോരരുതായിരുന്നോ അവിടുന്ന്"? അമ്മയുടെ ആ ഒരു ചോദ്യം കേൾക്കാൻ കാത്തിരുന്ന ചിന്നു ഞാൻ നമ്രതയുടെ ഒപ്പം ഡാൻസ് കളിച്ച് സമയം കളഞ്ഞത് പൊടിപ്പും തൊങ്ങലും വെച്ച് വിവരിക്കാൻ തുടങ്ങി.അവൾ

സംസാരം തുടങ്ങിയാൽ എല്ലാം പറഞ്ഞിട്ടേ നിർത്തുകയുള്ളൂ എന്നറിയാവുന്ന ഞാൻ കൂടുതലൊന്നും പറയാൻ നിൽക്കാതെ ഞൊണ്ടി ഞൊണ്ടി ഒരു വിധം ഗോവണി കയറി മുകളിലെ റൂമിലെത്തി നേരെ ബെഡ്ഡിലേക്ക് കിടന്നു.

കാലിന് നല്ല വേദനയുണ്ട്. പതിയെ കണ്ണടഞ്ഞ് പോയി. ചൂടുള്ള എന്തോ തട്ടി കാൽ പൊള്ളിയപ്പോൾ ഞാൻ കണ്ണ് തുറന്നു. കയ്യിൽ ഒരു ചെമ്പ് ചൂടുവെള്ളവുമായി അമ്മ

💬 Comments

View all comments