Chapter Title : ഞാനും എൻ്റെ അനിയത്തിയും 2 [Jumailath]
നിൽക്കുന്നു.
ചിന്നു കാലിൻ്റെ അടുത്ത് ഇരിക്കുന്നു. അവളുടെ കയ്യിൽ ചുരുട്ടി പിടിച്ച ഒരു ടവലുണ്ട്. ടവൽ ചൂടുവെള്ളത്തിൽ മുക്കി എൻ്റെ നീരുവെച്ച കാലിൽ അമർത്തിയതാണ്."ഇതും കൊണ്ട് ആവി പിടിച്ച് കിടന്നോ.
നേരം വെളുത്തിട്ടേ ഇനി ഹോസ്പിറ്റലിൽ പോകാൻ പറ്റൂ. കണ്ട പെണ്ണുങ്ങളെ ഒപ്പം ഡാൻസ് കളിക്കാൻ പോയിട്ടല്ലേ." ചിന്നു ടവൽ എൻ്റെ കയ്യിൽ വെച്ച് തന്ന് അവളുടെ മുറിയിലേക്ക് പോയി.
അമ്മ കുറച്ച് നേരം കൂടി ഇരുന്ന് കാൽ ഉളുക്കിയതിനെ കുറിച്ച് ഓരോന്ന് ചോദിച്ചറിഞ്ഞു. പിന്നെ അമ്മയും കിടക്കാൻ പോയി. സമയം രണ്ട് മണി കഴിഞ്ഞു.
എന്തോ ഉറക്കം വരുന്നില്ല. വേദനക്ക് നേരിയ കുറവുണ്ട്. ഞാൻ ഫിനാൻഷ്യൽ മാനേജ്മെൻ്റിൻ്റെ ടെക്സ്റ്റ് ബുക്ക് വായിക്കാനെടുത്തു. ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ.
അതെടുത്ത് വായന തുടങ്ങിയതും കൺപോളകൾ ഭാരം കൊണ്ട് അടയാൻ തുടങ്ങി. ബുക്ക് കൈയിൽ നിന്ന് താഴേക്ക് വീണു. പതിയെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു.
കാൽ പാദത്തിൽ സുഖമുള്ള ഒരു തണുപ്പ് പടരുന്നതറിഞ്ഞ് ഞാൻ ബദ്ധപ്പെട്ട് കണ്ണു തുറന്നു. ചിന്നു എന്തോ ഒരു ഓയിൻമെൻ്റ് എൻ്റെ നീരുവെച്ച കാൽ പത്തിയിൽ തേച്ച് പിടിപ്പിച്ച് അമർത്തി ഉഴിയുകയാണ്.
"അച്ഛൻ്റെ നടു വേദനക്കുള്ള ഓയിൻമെൻ്റാ. മസിൽ പെയിനിനും നീർക്കെട്ടിനും നല്ലതാ. ചതവല്ലേ ഉള്ളൂ. ഇത് തേച്ചാ ആശ്വാസണ്ടാകും" ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
കണ്ണുകൾ താനെ ചിമ്മിയടഞ്ഞു. ചിന്നു കാൽപത്തി ഉഴിഞ്ഞു തരുന്നതിൻ്റെ സുഖത്തിൽ പതിയെ ഉറക്കത്തിലേക്ക്.
💬 Comments
View all comments