Chapter Title : ഞാനും എൻ്റെ അനിയത്തിയും 2 [Jumailath]
നടക്കുന്നത് കണ്ടാൽ ഒരു ഓമനത്വം ഒക്കെ തോന്നും.
പക്ഷേ മരണം മുന്നിൽ കണ്ടിരിക്കുന്ന ആ സമയത്ത് മനസ്സ് ശൂന്യമായിരുന്നു. കാലൻ ഞങ്ങളേയും കാത്ത് നിൽക്കുന്നു. പെട്ടെന്ന് അച്ഛനും അമ്മയും കൺമുന്നിൽ തെളിഞ്ഞു.
പേടിച്ച് വിറങ്ങലിച്ച് മനസ്സു കൊണ്ട് ഞാനവരോട് യാത്ര ചൊല്ലി. വീണ്ടും വീണ്ടും ഞാൻ അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് കരഞ്ഞു.മുന്നിലിരിക്കുന്ന അനിയത്തിയെ ഞാൻ ഇറുക്കെ പിടിച്ചു.
ശ്വാസം കഴിക്കാതെ പേടിച്ച് വിറച്ച് ഇരിക്കുകയാണ് പാവം. അവളെങ്ങാനും ബൈക്കിൽ നിന്നിറങ്ങി ഓടിയാൽ കടുവ പിന്നാലെ കൂടും. കൊല്ലുകയും ചെയ്യും. ഞാനവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു.കടുവ പുല്ലിൽ നിന്നെഴുന്നേറ്റു.
പിന്നെ പതുക്കെ ഞങ്ങളുടെ നേരെ നടക്കാൻ തുടങ്ങി. കുറച്ച് ദൂരം നടന്ന് തിരിഞ്ഞ് നിന്ന കടുവ പ്രത്യേക ശബ്ദത്തിൽ അതിൻ്റെ കുഞ്ഞുങ്ങളെ വിളിച്ചു.
ആ മുരൾച്ച നെഞ്ചിൻ കൂടിനുള്ളിൽ തരിപ്പായി പടർന്നു കയറുന്നു. കയ്യും കാലും ഒന്നും അനങ്ങുന്നില്ല. പ്രതിമ കണക്കെ ഞങ്ങളിരുന്നു. കുഞ്ഞുങ്ങളുമായി കടുവ റോഡിൻ്റെ മറുവശത്തെ പാടത്തേക്കിറങ്ങി.
നിലാവിൽ പാടം മുറിച്ച് കടന്ന് കടുവയും കുഞ്ഞുങ്ങളും മുളങ്കാട്ടിലേക്ക് കയറി പോയി. "ഏട്ടാ.. കടുവ പോയി." ഒന്ന് ഇളകിയിരുന്ന് ഞാൻ ദീർഘശ്വാസം എടുത്തു.
ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ചിന്നു ബൈക്ക് സ്റ്റാർട്ടാക്കി."എന്നാലും എന്തോ ഭാഗ്യം കൊണ്ടാ കടുവ ഒന്നും ചെയ്യാഞ്ഞേ. നല്ല ഭംഗീള്ള കുട്ടികള് അല്ലേ ഏട്ടാ."വീണ്ടും ബൈക്ക് ഓടി തുടങ്ങി."ചിലപ്പോ ലൈറ്റടിച്ചിട്ടാവും.
പച്ച ലൈറ്റ് കണ്ടപ്പോ വേറെ ഏതേലും ജന്തുവാന്ന് തോന്നീട്ടുണ്ടാവും. ഈ ബൈക്കിൻ്റെ മോളിലുള്ള ആളുകളെയല്ലാതെ, ബൈക്കും ആളുകളും ഒക്കെ ഒരൊറ്റ സാധനായിട്ടാ കടുവ കാണുന്നതൂന്ന് ഞാനെവിടെയോ വായിച്ചിണ്ട്""ചിലപ്പോ അതിൻ്റെ കുട്ടികളെ ഇര
💬 Comments
View all comments