0%

Chapter Title : ഞാനും എൻ്റെ അനിയത്തിയും 2 [Jumailath]

Author : kkstories Read All Parts 53.8K

മുറിയിലെ ജനാലയോട് ചേർത്ത് കെട്ടിയ തൊട്ടിലിൽ ഒരു കുട്ടി.

അതായിരുന്നു ചിന്നു. ചെറുപ്പം മുഴുവൻ ഞാൻ ഓർത്തെടുത്തു. അഞ്ജനയെ ഓർത്തു. ഹൈസ്കൂൾ ജീവിതം ഓർത്തു. ഐശ്വര്യയെ അവസാനമായി കണ്ടത്. അവളുടെ കല്യാണം.

എല്ലാം മനസ്സിലേക്ക് വന്നു. എന്തായാലും ഇനിയൊരു കല്യാണം ഒരിക്കലും എൻ്റെ ജീവിതത്തിൽ ഉണ്ടാവില്ല.പെട്ടെന്ന് ചിന്നു ബൈക്ക് നിർത്തി."...ഏട്ടാ.... കടുവ" ചിന്നുവിൻ്റെ ശബ്ദം ഭീതികൊണ്ട് നേർത്തതായിരുന്നു.

"കടുവയോ ? എവിടെ"? "ആ പാടത്ത്. റോഡിൻ്റെ സൈഡില്."മുന്നിൽ ഒരു വളവാണ്. പാടങ്ങളാണ് റോഡിനിരുവശവും. പാടത്തിന് നടുവിലൂടെ എബാർക്ക്മെൻ്റ് ഉണ്ടാക്കി പണിഞ്ഞ റോഡാണ് ഇത്.

മുന്നിൽ റോഡിൻ്റെ വശത്തെ സിമൻ്റ് ഭിത്തിയിലൂടെ ഒരു കടുവ കുഞ്ഞ് നടന്നു പോകുന്നു. നിലാവെളിച്ചത്തിൽ അതിൻ്റെ വരകൾ തിളങ്ങുന്നു. നട്ടെല്ലിലൂടെ ചെറിയൊരു തണുപ്പ് അരിച്ചുകയറി.

പേടി കാരണം കണ്ണിൽ നിന്ന് വെള്ളം ഒഴുകാൻ തുടങ്ങി."ഏട്ടാ കടുവ കുട്ടിണ്ടേല് ഇവിടെ എവടേലും അമ്മ കടുവേണ്ടാവും. ആന ചവിട്ടി ചാവാനല്ല ഏട്ടാ നമ്മളെ വിധി.

ആ കടുവ നമ്മളെ കൊല്ലും ഏട്ടാ." ചിന്നു കരയാൻ തുടങ്ങി. ഞാൻ കൈയ്യെത്തിച്ച് ബൈക്കിൻ്റെ അഡീഷണൽ ലൈറ്റുകൾ ഓണാക്കി. ടയറിനോട് ചേർന്ന് ഇരുവശത്തും ചെറിയ പച്ച നിറത്തിലുള്ള ബൾബുകൾ കൂടിയുണ്ട്.

അജ്മൽ പിടിപ്പിച്ചതാണ്. അത് ഓണായതോടെ ചുറ്റും നേരിയ പച്ച വെളിച്ചം പരന്നു.പാടത്തെ പുല്ലുകൾക്കിടയിൽ ആ പച്ച വെളിച്ചത്തിൻ്റെ മങ്ങിയ പ്രഭയിൽ തിളക്കത്തോടെ ഞങ്ങളെ തന്നെ ഉറ്റുനോക്കുന്ന രണ്ട് കണ്ണുകൾ കണ്ടതോടെ ഞാൻ പാതി ജീവൻ പോയ അവസ്ഥയിലായി.

മറ്റൊരു കടുവ കുഞ്ഞ് അമ്മ കടുവയുടെ പുറത്ത് കയറി കിടന്ന് ചെവി കടിച്ച് കളിക്കുന്നു. സത്യം പറഞ്ഞാൽ അവരങ്ങനെ കളിച്ച്

💬 Comments

View all comments