0%

Chapter Title : ഞാനും എൻ്റെ അനിയത്തിയും 2 [Jumailath]

Author : kkstories Read All Parts 50.3K

ആ കൂട്ടുകാരി ഐശ്വര്യയെ കണ്ടപ്പോ ഐശ്വര്യ പറഞ്ഞതോ?

താലികെട്ടുന്നതിന് മുന്നെ വരെ ഞാനവളെ വിളിക്കാൻ ചെല്ലുന്നത് പ്രതീക്ഷിച്ചിരുന്നൂന്ന്. ഞാൻ ചെല്ലൂന്ന് വിചാരിച്ച് ഗേറ്റിലേക്കും നോക്കിയിരിക്കാണേന്നൂന്ന്.""അതൊക്കെ കഴിഞ്ഞില്ലേ ഏട്ടാ. ഇനി പറഞ്ഞിട്ടെന്താ?

ഏട്ടൻ വിളിച്ച് കൊണ്ട ന്നൂന്ന് വിചാരിക്ക്. എന്നാലും വിധിയെ തടുക്കാൻ കഴിയില്ല ഏട്ടാ. ആ ചേച്ചിക്ക് അത്ര ആയുസ്സേള്ളൂ."ഞാനൊന്നും പറഞ്ഞില്ല. ചിന്നു പിന്നെയും കുറേ ലോക തത്വങ്ങൾ പറഞ്ഞ് എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു."ഡീ...

ചിന്നൂ... നീ ഏതവനെയോ കെട്ടി യൂറോപ്പിലേക്ക് കെട്ട് കെട്ടാനിരിക്കല്ലേ? എങ്ങനത്തെ ആളാ നിൻ്റെ മനസ്സില്"? തൽക്കാലത്തേക്ക് വിഷയം മാറ്റാൻ ഞാൻ വെറുതെ അവളോട് ചോദിച്ചു" അതിപ്പോ...

പറയാനാണേല്... അച്ഛനെ ഒക്കെ പോലെത്തെ ഒരാളെ കണ്ടാൽ ഞാനും കല്യാണം കഴിച്ച് പോവും.""അച്ഛനെ പോലത്തെയോ"?"ഏട്ടൻ അച്ഛനേം അമ്മയേം കണ്ടിട്ടില്ലേ? എനിക്ക് അച്ഛൻ അമ്മയെ സ്നേഹിക്കുന്ന പോലെ എന്നെ സ്നേഹിക്കുന്ന ഒരു ഭർത്താവിനെയാ വേണ്ടത്.

ഓരോരോ ചെക്കന്മാരെ കാണുമ്പോഴും അച്ഛനെ പോലെയാണോന്നാ ഞാൻ നോക്കുന്നത്. അല്ലെങ്കിൽ ഏട്ടനെ പോലെത്തെ.""നടന്നത് തന്നെ."" പിന്നെ നടക്കാതെ ? ഞാൻ കല്യാണം കഴിഞ്ഞ് എങ്ങട്ടേലും പോവും."

ചിന്നു ഒരു നിമിഷം നിശബ്ദയായി. "ഏട്ടന് വിഷമം തോന്നില്ലേ ഞാൻ പോയാല്"?"എന്തിന്"?"ഏട്ടന് ഒരു സങ്കടോം ഇല്ല"?"പിന്നെ ഞാനെന്ത് വേണം? എൻ്റെ അനിയത്തി കല്യാണം കഴിഞ്ഞ് ജർമ്മനിയിൽ പോയേ.

അയ്യോ ഞാനൊറ്റക്കായേന്നും പറഞ്ഞ് നെഞ്ചത്തടിച്ച് നിലവിളിക്കണോ"?ചിന്നു ഒന്നും മിണ്ടാതെ ആക്സിലറേറ്റർ തിരിച്ചു. ബൈക്കിന് വേഗം കൂടി. ഞാൻ പഴയൊരു ആശുപത്രി ഓർത്ത് പോയി.

ചിന്നുവിനെ ആദ്യം കണ്ടത്. പ്രസവം കഴിഞ്ഞ് അമ്മയെ റൂമിലേക്ക് മാറ്റിയ ഉടനെയായിരുന്നു ഞാൻ അച്ഛൻ്റെ ഒപ്പം ആശുപത്രിയിലെത്തിയത്. നോക്കുമ്പോൾ

💬 Comments

View all comments