Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 2 [രാമന്‍]
"എന്റെ അച്ചുച്ചേച്യേ ഒന്ന് നോക്കെടി, നിന്റെ കോലം കണ്ടപ്പോൾ അറിയാതെ ചിരിച്ചതാടി... സോറി..."
വെട്ടിച്ച മുഖത്തേക്ക് കൈ കൊണ്ടുവന്നു ഞാന്‍ പറഞ്ഞു. തിരിച്ച മുഖം എത്ര തിരിക്കാൻ ശ്രമിച്ചിട്ടും അവൾ ബലം പിടിച്ചു നിന്നു . ഞാൻ ഒന്ന് ബലം പിടിച്ചപ്പോൾ കൈയുടെ സൈഡിലിരുന്ന മുറിയിൽ അറിയാതെ ഒന്ന് തട്ടി .വേദന കൊണ്ടു എരിവുവലിച്ച അവൾ മുഖം തിരിക്കാതെ നിന്നപ്പോൾ എനിക്കെന്തോ മനസ്സിനൊരു വിങ്ങൽ.എന്തായാലും ദേവുവിനെ ഒന്ന് വിളിക്കാം എന്ന് കരുതി ബെഡിൽ നിന്ന് എഴുന്നേൽക്കുമ്പോഴാണ് അച്ചു എന്റെ കൈക്ക് കേറി പിടിച്ചത്. തിരഞ്ഞു നോക്കുമ്പോൾ അവൾ കരഞ്ഞുകൊണ്ടിരിക്കുകയാണ്. അത് കണ്ടപ്പോഴേ എന്റെ കണ്ട്രോൾ പോയി.
"എടി ചേച്ചി ഞങ്ങൾ തമാശക്ക് ചിരിച്ചതാണ്. നീ ഇങ്ങനെ കാര്യമാക്കിയാലോ.അയ്യേ എന്താ അച്ചൂ ഇത്....ദേ നോക്കിയേ ഒന്നൂല്ലെങ്കിലും റോഷനെ ഇത്ര അടുത്ത് കിട്ടിയതല്ലേ അവന് രണ്ട് ചീത്തയെങ്കിലും പറ " അവളെ എടുത്ത് ഇരുന്നുകൊണ്ട് ഞാൻ ആ കണ്ണീരുതുടച്ചു അത് പറഞ്ഞതും. റോഷനും എന്റെ അടുത്ത് വന്നു.
"അച്ചുച്ചേച്യേ ഞങ്ങൾ വെറുതെ ചിരിച്ചതാട്ടോ. ചേച്ചി ഇങ്ങനെ കരയല്ലേ, അയ്യേ, ചെറിയ കുട്ടികളെപ്പോലെ... " റോഷന്റെ വായിൽ നിന്നുള്ള വാക്കുകേട്ടതും.ഞാൻ അവനെയൊന്ന് നോക്കി. ശത്രുക്കളായി നടന്ന രണ്ടെണ്ണമാണ്. അവന്റെ വായിൽ നിന്ന് തന്നെയാണോ ഇത് വന്നതെന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു.
പൊട്ടിക്കരഞ്ഞു കൊണ്ട് അച്ചു എന്നെ കെട്ടിപ്പിടിച്ചപ്പോൾ. അന്ന് ഞാൻ ആകെ വല്ലാതായി. അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ ഞാൻ കുഴങ്ങി. ഞങ്ങൾ ചിരിച്ചത് ഒരു കാരണമേയല്ലെന്ന് എനിക്ക് മനസ്സിലായിരുന്നു.അല്ലെങ്കിലും കളിയാക്കലിനൊക്കെ തിരിച്ചു നല്ലപോലെ മറുപടി തരുന്ന പെണ്ണാണു.
💬 Comments
View all comments