Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 2 [രാമന്‍]
"വേദനയുണ്ടോ...." എങ്ങലടിച്ചു കരയുന്ന അച്ചുവിന്റെ പുറത്തു തലോടികൊണ്ട് ഞാൻ ചോദിച്ചപ്പോൾ ഒരു ചെറിയ മൂളലായിരുന്നു അവളുടെ മറുപടി. അവളുടെ കരച്ചിൽകണ്ട് നിർവികാരനായി റോഷനും നോക്കി നിന്നു. കുറച്ചു നേരം നിന്നു അവൾ ഒന്ന് ശാന്തമായപ്പോ ഞാനും റോഷനും പുറത്തേക്കിറങ്ങി. അവനോട് ഒരു വണ്ടി വിളിക്കാനും ഉച്ചക്കെത്തേക്കുള്ള ചോറു വാങ്ങി ഫ്ലാറ്റിലേക്ക് പൊയ്ക്കോളാനും ഞാന്‍ പറഞ്ഞു. ഫ്ലാറ്റിലേത്തിതും അച്ചു നല്ലയുറക്കം. കാലു തട്ടിക്കാതെ മുകളിലെത്തിക്കാൻ ഞാൻ പെട്ട പാട്. റോഷനും കുറേ കഷ്ടപ്പെട്ടു. ഞാൻ ദേവുവിനെ ട്രൈ ചെയ്തെങ്കിലും അവൾ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല.ആകെ മൊത്തം ഒരു അങ്കലാപ്പുപോലെ.
റോഷൻ പോയി കഴിഞ്ഞപ്പോഴാണ് അച്ചു എഴുന്നേറ്റത്. അവൾക്കുള്ള ചോറ് വരിക്കൊടുക്കുബോഴും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് ആ നിറച്ച ഉണ്ടാക്കണ്ണുകൾ ഉയർത്തി എന്നെ നോക്കുമ്പോൾ ചിരിക്കാനല്ലാതെ എനിക്കൊന്നും കഴിഞ്ഞില്ല. ദേവു രാത്രിയാണ് അന്ന് വിളിച്ചത്. കൺടെയ്മെന്റ് സോണിൽ പെട്ട് അവൾ അവിടെ കുടുങ്ങി വരാൻകഴിയില്ലെന്ന് പറഞ്ഞ അവള്‍ .അച്ചുവിന്റെ സംഭവം കേട്ടപ്പഴേക്ക് കരച്ചിൽ തുടങ്ങി. അവളെ നോക്കാൻ കൂട്ടുകാരികളെ ആരെങ്കിലും വിടണോന്ന് ചോദിച്ചെങ്കിലും. കൊറോണയായതിനാൽ വേണ്ടെന്ന് അച്ചു വിലക്കി.കൈകുന്നേരം റിയേച്ചി വന്നു ഒന്ന് കണ്ടു വേഗം പോയി. അന്നത്തെ ദിവസം അങ്ങനെ കടന്നുപോയി.
പിറ്റേ ദിവസം പിന്നെയും പണികിട്ടി. അച്ചുവിന്റെ വലത്തേ കൈക്ക് നല്ല വേദന. അവൾ കിടന്ന് നിലവിളിച്ചപ്പോ. വീണ്ടും താങ്ങിപ്പിടിച്ചു ഹോസ്പിറ്റലിലേക്ക് ഓടേണ്ടിവന്നു. അങ്ങനെ ആ കൈയ്യിലും കെട്ടാക്കി. അന്നും എനിക്ക് ചിരി വന്നെങ്കിലും ഞാൻ പിടിച്ചുവച്ചു. കാരണം അവളുടെ ഇടതു കൈ എന്‍റെ കൈയ്യില്‍ പിടിച്ചിരിക്കുകയായിരുന്നു. ശബ്ദം വല്ലതും കേട്ടിരുന്നേല്‍ ഉള്ള കൈ കൊണ്ട് എന്തും
💬 Comments
View all comments