0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 2 [രാമന്‍]

Author : രാമൻ Read All Parts 107981

ഫ്ലാറ്റിലെത്തി ബെൽ അടിച്ചു. പെട്ടന്നുതന്നെ തുറന്നു. ആരാണെന്നുള്ള ആശ്ചര്യം ആ മുഖത്തുനിന്ന് മാറിയപ്പൊ ഞാൻ ഒന്ന് ഇളിച്ചു. മാമിയും ചിരിച്ചു.

"മാമീ എനക്ക് പേശിക്കത് മാമീ "വയറിൽ കൈ വെച്ചു വിഷമം അഭിനയിച്ചു ഞാൻ കരഞ്ഞു .

"അവിടെ നിക്കട " ഉള്ളിലോട്ടു കേറാൻ നോക്കിയ എന്നെ മാമീ തടഞ്ഞു.അഭിനയം ഒക്കെ അവിടെ നിന്നു.

"മാമീ..." ഞാൻ ദയനീയതയോടെ വിളിച്ചു

"നിന്റെ പക്കൽ കോവിഡ് നെഗറ്റീവ് സെര്ടിഫിക്കറ് ഇറുക്കാ "രണ്ടു കൈയും ഊരയിൽ കുത്തി മാമി ചോദിച്ചു.

"എന്താ... മാമി ഒരാൾ വിശന്നു വരുമ്പോൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അണോ ചോയ്ക്കണേ....... "

"ചോദിക്കും കാരണം എനിക്ക് വയസ്സ് ഉന്നെ മാതിരി പതിനെട്ടല്ല. എങ്ങാനും വന്നാൽ ഞാൻ സത്ത് പോവുമെടാ "

"പതിനെട്ടല്ല മാമി ഇരുപത്തൊന്ന്. പിന്നെ നിങ്ങപ്പോലുള്ളവരെയൊന്നും ഇപ്പൊ കൊറൊണക്ക് വെണ്ടന്നെ നല്ല ചുള്ളത്തികളെയാണാവശ്യം അതുകൊണ്ട് മാമി പേടിക്കേണ്ടരാവശ്യവുമില്ല"

"അതെന്തേലും ആകട്ടെ നീ കുളിച്ചോ" പിരികം ഉയർത്തി സാനിറ്റയ്സർ കയ്യിൽ ഒഴിക്കുന്നതിനിടയിൽ മാമി ചോദിച്ചു.

"കുളിച്ചു " അകത്തേക്ക് കേറി കിച്ച്നിലേക്ക് നടക്കുബോൾ .ഒന്നും നോക്കാതെ ഞാൻ മറുപടി പറഞ്ഞു.

"എപ്പോ " ഇത് വിടുന്നില്ലല്ലോ

"ഇന്നലെ. ഇന്നലെ രാത്രി" കയ്യിൽ കിട്ടിയ പാത്രം മാമിക്കുനേരെ നീട്ടി ഞാൻ ഞാൻ ചിരിച്ചു. ആ കണ്ണുകൾ ഉരുട്ടി പേടിപ്പിച്ചപ്പോൾ ഞാൻ പറഞ്ഞു.

"മാമിയെ പോലെ നാലുമണിക്ക് എഴുന്നേറ്റ് കുളിക്കാനൊന്നും എന്നെകൊണ്ട് കഴിയില്ല. നേരം വെളുത്തിട്ടല്ലേള്ളു ഇനിയും കുളിക്കാലോ..... സമയമുണ്ടല്ലോ..."

"അതെല്ലാം സെരി.നീ എന്തിനാ പാത്രം പിടിച്ചിരിക്കുന്നത്. നിന്റെ സഖി ഒന്നും ഉണ്ടാക്കിയില്ലേ "

ആക്കിയ ചിരിയോടെ സഖി

💬 Comments

View all comments