Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 2 [രാമന്‍]
എന്ന് കേട്ടപ്പോൾ എന്റെ ശരീരത്തിലൂടെ എന്തോ കടന്നു പോയപോലെ തോന്നി. അച്ചുവിന്റെയും എന്റെയും കാര്യം അറിയുന്ന ഒരേയൊരാൾ മാമിയാണ്. ഞാൻ പറഞ്ഞതൊന്നും അല്ല. എന്റെയും അവളുടെയും കൊഞ്ചികുഴയൽ ഒരു ദിവസം മാമി കണ്ടു. ജീവിതാനുഭവം കുറേയുള്ള ആളല്ലേ. അവർക്ക് പെട്ടന്ന് കിട്ടിക്കാണണം. എന്നെ കയ്യിൽ കിട്ടിയപ്പോൾ നേരെ മുഖത്ത് നോക്കി ചോദിച്ചു. അവസാനം വേറെ വഴിയില്ലാതെ, സത്യംപറയേണ്ടി വന്നു. തെറി കേൾക്കുമെന്ന് വിചാരിച്ച ഞാൻ അന്ന് പൊട്ടിച്ചിരിക്കുന്ന മാമിയെയാണ് കണ്ടത്.അച്ചുവിനോട് ഇതുവരെ ഞാനോ ,മാമിയോ ഈ കാര്യവും സൂചിപ്പിച്ചിട്ടില്ല.
സഖി എന്ന് പറഞ്ഞപ്പോൾ എന്റെ മുഖത്തെ മാറ്റം കണ്ട് മാമി ചിരിക്കുന്നുണ്ട്.നുണക്കുഴിയുള്ള ആ കവിൾ പിടിച്ചുവലിക്കാൻ ഞാൻ കൈ നീട്ടിയപ്പോൾ മാമി തടഞ്ഞു.
"പോടാ കുളിക്കാത്ത ചെറുക്കാ "
"ഓ തമ്പ്രാട്ടി " കുണുങ്ങി ചിരിച്ച മാമി എന്റെ നേരെ വന്നു നെറ്റിയിൽ ഒരുമ്മ തന്നു. തുളസിയുടെയും, ചന്ദനത്തിന്റെയും സുഗന്ധം മുറിയാകെ പരക്കുന്നപോലെ തോന്നി. പത്രം എന്റെ കയ്യിൽ തന്നു മാമി ചായക്ക് വെള്ളം വെച്ചു. സൈഡിലെ സ്ലാബിന്റെ മുകളിൽ ഇരുന്ന എന്റെ പ്ലേറ്റിലേക്ക് പൂ പോലുള്ള ഇഡലിയും, ചമ്മന്തിയും സാമ്പാറും. ഹാ!ഒന്നും നോക്കിയില്ല വാരിവലിച്ചു തിന്നു. കൂടെ ഒന്നാതരം ചായയും. എന്റെ തീറ്റ കണ്ട് സാധാരണ പോലെ മാമി എന്റെ അരികിൽ നിന്നു.
കഴിച്ചു കഴിഞ്ഞു ഹാളിലെത്തിയപ്പോൾ അതാ അവിടുത്തെ സോഫ എന്നെ മാടിവിളിക്കുന്നു നേരെ ചെന്നു ചാഞ്ഞപ്പോൾ മാമിയും വന്നു.
"എടാ ചെറുക്കാ നാളെ ഞാൻ ചെന്നൈക്ക് പോകും. എന്നത്തേയും പോലെയല്ല. ഇനി ഇങ്ങട്ട് തിരിച്ചു വരുവൊന്ന് അറിയില്ല" എന്റെ തല ആ മടിയിലേക്കെടുത്തുവച്ചുകൊണ്ട്
💬 Comments
View all comments