0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 2 [രാമന്‍]

Author : രാമൻ Read All Parts 108054

മാമി പറഞ്ഞു.

"അതെന്താ മാമി "എന്റെ ശബ്‌ദം ഇടറിയിരുന്നു.

"വയസ്സായാൽ അങ്ങനെയാണെടാ, മറ്റുള്ളവരുടെ ഇഷ്ടത്തിന് നമ്മൾ വഴങ്ങേണ്ടിവരും.മക്കൾ തീരുമാനിക്കുന്നതുപോലെ "

"എന്നാലും മാമി.... "

"നിന്നെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ ഇങ്ങട്ട് പറന്നു വരും.അതിനെനിക്ക് അരുടേയും അനുവാദം വേണ്ടല്ലൊ....കേട്ടോടാ കുളിക്കാത്ത ചെക്കാ " സങ്കടം വിട്ടു മാമി പഴയ ആളായി.ഞാൻ ഒന്ന് ചിരിച്ചപ്പോൾ മാമിയുടെ വിരലുകൾ എന്റെ തലയിലൂടെ ഇഴഞ്ഞു.

"എടാ നീ കഥപറയാന്ന് പറഞ്ഞിട്ട് എത്ര നാളായി" കുസൃതി ഒളിപ്പിച്ച ശബ്ദത്തോടെ മാമി ചോദിച്ചു.

"കഥയോ എന്ത് കഥ " മനസിലാവാതെ ഞാൻ മാമിക്കുനേരെ തലചെരിച്ചു.

"നിന്റെയും അച്ചുവിന്റെയും കഥ ഇനി എനിക്ക് കേൾക്കാൻ കഴിഞ്ഞെന്നു വരില്ല. അറിയാല്ലോ. നാളെ ഞന്‍ങ്ങു പോകും"

"അത് കഥയായിട്ടൊന്നുല്ല.ഒരു ദിവസം......."

"നിക്ക് നിക്ക്.." പറയാൻ വാ തുറന്ന എന്നെ സമ്മതിക്കാതെ മാമി തടഞ്ഞു.

"ഇങ്ങനെ പറഞ്ഞാൽ എന്താ സുഖം നീ ഡീറ്റൈൽ ആയിട്ടു പറ "

"അതുവേണോ "

"അതുവേണം " മാമിയുടെ ശബ്‌ദംമൊന്നുറച്ചു.

"എന്നാൽ ഒക്കെ എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് "എന്താ എന്ന രീതിയിൽ മാമി പിരികം ഉയർത്തി.

"അത്...സാധാരണ ഇങ്ങനത്തെ കാര്യങ്ങളൊക്കറിഞ്ഞാൽ മാമിയുടെ പ്രായമുള്ളവർക്ക് ഓരിക്കലും അംഗീകരിക്കാൻ കഴിയില്ല.എന്നിട്ടും മാമിയെന്താ മറുതത്തൊന്നും പറയാത്തെ ഫുൾ സപ്പോർട്ടായി നിക്കുന്നത് "

എന്റെ അത്ര നാളത്തെ സംശയമാണ് ഞാൻ അപ്പൊ മാമിയോടെ ചോദിച്ചത്. ഈ കാര്യത്തിന് ഒരിക്കലും സമൂഹത്തിൽ നിന്ന് ഒരു ദയയും ഉണ്ടാകില്ലെന്നറിയാം. മാമിയുടെ പ്രായക്കാര്‍ക്ക് പ്രത്യേകിച്ച്. മാമിയുടെ വാക്കുകൾ കേൾക്കാൻ ഞാൻ ആ മുഖത്തേക്ക് നോക്കി.

"അതൊന്നുമെനിക്കറിയില്ല. ഒരുപക്ഷെ സ്നേഹിക്കുന്നവരല്ലേ ഒന്നിക്കേണ്ടത്. നിങ്ങളെ

💬 Comments

View all comments