0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 4 [രാമന്‍]

Author : രാമൻ Read All Parts 50687

കിച്ചു ശരിക്കും എന്താ ഉണ്ടായേ " ഞാൻ അടുത്തത്തിയത് മനസ്സിലാക്കി ദേവു ചോദിച്ചു.

"എന്ത് ".

"എടാ അവളെങ്ങനെയാ വീണത് "

"ഹേ അതെങ്ങനെ നിനക്ക് മനസ്സിലായി "

"പിന്നെ അവൾ ചെറിയ കുട്ടിയാണല്ലോ സ്റ്റെപ്പിൽ നിന്നൊക്കെ വീഴാൻ, എന്താ കാര്യം നീ അതു പറ " ദേവുവിന്റെ ചോദ്യം കേട്ടതും ഞാൻ ഒന്ന് അമ്പരന്നു. ഇവൾ മനസ്സിലുള്ളത് മുഴുവൻ വായിക്കാനറിയോ. ഇങ്ങനെയാണെങ്കിൽ ഒരു കള്ളവും ഇവളെയെടുത്ത് നിന്ന് മറച്ചുവെക്കാൻ പറ്റില്ലല്ലോ.എന്തായാലും ഉള്ളത് പറയാം.

"എടീ അവളുടെ ഹോസ്പിറ്റലിലെ ഒരു ഡോക്ടർ എബിൻ ജോർജ്.. പുള്ളി കുറച്ചു നാളായി അവളുടെ പിറകെ... സ്റ്റൈയറ്റിൽ വെച്ച് ചെറിയൊരു വാക്കുകയറ്റം അയാൾ ഒന്ന് തള്ളി അച്ചു വീണു അത്രേ ഉള്ളു." ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

" ആഹാ കൊള്ളാലോ എന്നിട്ട് നീ ഇത്തെങ്ങനെയറിഞ്ഞു"

"അവൾ കിടന്നു കരയുന്നത് കണ്ടപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചതാ പിന്നെ റിയെച്ചിയോട് ചോദിച്ചപ്പോ ക്ലിയർ ഐഡിയ കിട്ടി. അച്ചുവിനോട് ഞാൻ ചോദിച്ച കാര്യം പറയരുതെന്നും പറഞ്ഞു."ഞാൻ അന്നത്തെ കാര്യം ആലോചിച്ച് പറഞ്ഞു.അപ്പോഴേക്കും അച്ചുവിന്റെ വിളിയെത്തി

"കിച്ചൂ......."

"ഡീ ഞാൻ അവളെ കിടത്തിയിട്ട് വരാം."

"അതേ അയാൾ ഇപ്പൊ ഹോസ്പിറ്റലിൽ തന്നെയാണോ ഉള്ളത് " ഞാൻ തിരിഞ്ഞപ്പോഴേക്ക് ദേവു വീണ്ടും ചോദിച്ചു.

"ഹാ പുള്ളി അവിടെയല്ലേ വർക്ക്‌ചെയ്യുന്നേ..."

"അതല്ലടാ പുള്ളി ഹോസ്പിറ്റലിലാണോ കിടക്കുന്നത് അതോ വീട്ടിലാണോ " ദേവുവിന്റെ ആക്കിയുള്ള ചിരി കണ്ടതും എനിക്കും ചിരി പൊട്ടി.

"ചിരിക്കൊന്നും വേണ്ട ഒരു പാടു തല്ലിയോ " അപ്പോഴേക്കും അവളുടെ ചോദ്യം. ഇവൾക്ക് എന്തൊക്കെ അറിയണം.

"

💬 Comments

View all comments