Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 4 [രാമന്‍]
തന്നെ ദേവു അച്ചുവിന്റെ ഇടതു കൈപിടിച്ചു പറഞ്ഞു.
"അച്ചുസേ പ്ലീസ് തല്ലരുത്... നിന്റെ കോലം കണ്ട് ഞാൻ അറിയാതെ ചിരിച്ചതാ പ്ലീസ് പ്ലീസ്..."
"ഓ ഞാൻ എന്തിന് തല്ലാ. എനിക്കിതൊക്കെ ശീലമായിപ്പോയില്ലേ. സഹിക്കുന്നത് ഞാനല്ലേ. നിങ്ങൾക്കൊക്കെ ചിരിച്ചാൽ മതിയല്ലോ " അച്ചുവിന്റെ പരിഭവം കേട്ടതും. ദേവുവിന്റെ മുഖം പെട്ടന്ന് വാടി.
"എടീ ഞാൻ അങ്ങനെ ചിരിച്ചതല്ല. നിനക്ക് വിഷമം ആയോ സോറി.. "
"ഓ നിന്നെ മാത്ര പറഞ്ഞതല്ല ഇവിടെ വേറെയും ചിലരുണ്ട് " അച്ചു മെല്ലെ എന്റെ നേർക്ക് കണ്ണെറിഞ്ഞു കൊണ്ട് പറഞ്ഞപ്പോഴല്ലേ മനസ്സിലായത് അവളുടെ ഇതൊക്കെ അടവാണ്. എന്നെ വിദക്തമായി ചീത്തകേൾപ്പിക്കാനുള്ള തന്ത്രം. അച്ചുപറഞ്ഞു കഴിഞ്ഞതും ദേവു എന്റെ നേർക്ക് നോക്കി.
"ആണോടാ നീ അവളെ കളിയാക്കിയോ " . ഞാൻ മെല്ലെ ബെഡിൽ നിന്ന് ഇറങ്ങാൻ നോക്കി. അപ്പോഴേക്കും ദേവു എന്റെ കാലിൽ പിടിച്ചിരുന്നു. വലിച്ചു അവൾ എന്നെ അച്ചുവിന്റെ സൈഡിൽ ബെഡിലേക്കിട്ട് എന്റെ വയറിന്റെ മുകളിൽ കയറി ഇരുന്നു.
"എടീ ചേച്ചി ഞാൻ കളിയാക്കിയിട്ടൊന്നുല്ല. നീ ഇന്ന് ചിരിച്ചപോലെ അന്ന് ഹോസ്പിറ്റലിൽ പോയപ്പോൾ ചിരിച്ചു അത്രേ ഉള്ളു . ദേ നോക്ക് ഇതൊക്കെ അവളുടെ അടവാണ് എന്നെ ചീത്ത കേൾപ്പിക്കാൻ "ഞാൻ അച്ചുവിന്റെ നേർക്ക് ചൂണ്ടി അത് പറഞ്ഞപ്പോ ദേവു എന്റെ പിടിച്ചുവെച്ച കൈ ഒന്നയച്ചു. അച്ചുവിന്റെ മുഖത്തപ്പോൾ സന്തോഷമാണ്. പെട്ടന്ന് ദേവു അച്ചുവിന്റെ മുഖത്ത് നോക്കിയപ്പോൾ. അവൾ സങ്കടം അഭിനയിച്ചു.
"അച്ചു....പിന്നെ അവന് നിന്നെ കളിയാക്കിയോ " വയറിൽ നിന്ന് എഴുന്നേൽക്കാതെ ദേവു അച്ചുവിനോട് ചോദിച്ചു.
" എടീ അവനെന്നെ
💬 Comments
View all comments