Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 4 [രാമന്‍]
മഞ്ഞത്തവളെന്ന് വിളിച്ചു. " അവളുടെ കള്ള അഭിനയത്തിൽ ഞാൻ കണ്ണും മിഴിച്ചു നിന്നു.
"നീ എന്തിനാടാ അവളെ അങ്ങനെ വിളിച്ചത് " ദേവു ദേഷ്യത്തിലാണ് ചോദിച്ചതെങ്കിലും. ചോദിക്കുന്നതിന്റെ ഇടക്ക് അവൾ കണ്ണുറുക്കി കാണിച്ചു. അതോടെ അവൾ അച്ചുവിന്റെ കൂടെ നിനൽക്കുന്നതുപോലെ അഭിനയിക്കുകയാണെന്ന് എനിക്ക് മനസ്സിലായത്.അതുകൊണ്ട് ഞാനും കുറച്ചു അഭിനയിച്ചു.ദേവു എന്റെ ചെവിക്ക് നുള്ളാതെ വെറുതെ വിരലുകൾ വെച്ചപ്പോൾ ഞാൻ ആർത്ത് കരഞ്ഞു.എന്റെ അഭിനയം കണ്ട് ദേവുവിന്റെ മുഖത്ത് ഒരു ഒരു കള്ളച്ചിരി അച്ചു കാണാതെ വിരിഞ്ഞു.
"നീ ഇനി അവളെ മഞ്ഞത്തവളെന്ന് വിളിക്കോടാ....." ചെവിയിൽ അമർത്തിനുള്ളുന്ന പോലെ കാട്ടി പല്ലുകടിച്ചുകൊണ്ട് ദേവു ചോദിച്ചപ്പോൾ ഞാൻ അച്ചുവിന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി ഇത്രനേരം സന്തോഷിച്ച അവളുടെ മുഖത്ത് ഞാൻ വേദന സഹിക്കുന്നതിലുള്ള ഒരു വിഷമം പടർന്നു.
"ഇല്ല ദേവു ഞാൻ ഇനി ഒരിക്കലും വിളിക്കില്ല " ഞാൻ ചിണുങ്ങി.
"മതി ദേവു....." എന്നെ വേദനിപ്പിക്കുന്നത് കൂടിയപ്പോ അച്ചു തടഞ്ഞു.
"ഹാ നീ പറഞ്ഞോണ്ട് അല്ലെങ്കിൽ ഇവനെ ഉണ്ടല്ലോ.......,അവനിത്തിരി കളി കൂടുന്നുണ്ട് "
"എന്നാൽ എനിക്കും ഒരു കാര്യം പറയാനുണ്ട് " അച്ചുവിനെ കളിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഞാൻ ഇന്നലെ നടന്ന കാര്യത്തിന് തുടക്കമിട്ടു.
"എന്ത് കാര്യം " ദേവു വേഗം തന്നെ എന്നോട് ചോദിച്ചു.
"അത് " ഞാൻ അച്ചുവിന്റെ മുഖത്ത് കനപ്പിച്ചു നോക്കിയതും. അച്ചു കണ്ണുരുട്ടി പറയല്ലേ എന്ന് കാണിച്ചു തലയാട്ടി .
"അതില്ലേ ദേവു ഈ അച്ചുവില്ലേ..."ഞാൻ വാ തുറന്നതും അച്ചു ഇടപെട്ടു.
"അമ്മി............." അവൾ ഈണത്തിൽ പറഞ്ഞതും ഞാനും ദേവൂവും ഇതെന്താന്നുള്ള രീതിയിൽ
💬 Comments
View all comments