Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 5 [രാമന്‍]
ടൈപ്പ് ആണ് .ഞാനാ പിന്നെ അച്ചുവിന് വാരി കൊടുത്തേ.. നീ വന്നപ്പോ കണ്ടത് അച്ചുവിന് കൊടുക്കുന്നതായിരിക്കും. പിന്നെ അച്ചുവും അവനുമായി സംസാരിക്കുന്നത് നീ എത്ര തവണ കണ്ടു ആകെ നീ ആ റൂമിലേക്ക് വന്നത് രണ്ടു പരാവിശ്യം അല്ലെ. അപ്പോഴേക്കും നീ തീരുമാനിച്ചോ അവർ തമ്മിൽ എന്തോ ഉണ്ടെന്ന്." ഞാനും ആകെ ചിന്തകുഴപ്പത്തിലായി. ശെരിക്കും ഞാൻ അവരുടെ അടുത്തേക്ക് പോവുക പോലും ചെയ്തില്ല. എല്ലാം എന്റെ സംശയം ആയിരുന്നോ.?
"ഡാ " റിയേച്ചി എന്നെ വിളിച്ചു.
" അപ്പൊ റിയേച്ചി എന്തിനാ അവരുടെ കല്യാണം നടത്തിയാലോ എന്ന് ദേവുവുനോട് ചോദിച്ചത് "അവസാനത്തെ സംശയം കൂടെ ഞാൻ നേരിട്ട് ചോദിച്ചു.
" ഓഹ് അപ്പോഴേക്കും നീ പോയല്ലോ അല്ലെ.. അത് കഴിഞ്ഞു ഉണ്ടായ പുകില് നിനക്ക് അറിയോ.. " ഞാൻ ഇല്ലെന്ന് ചുമല് കുലുക്കി കാണിച്ചു
" ആ ശ്രീഷമ എന്റെ പുറം പൊളിച്ചു... അവളെ കളിയാക്കാൻ ഞാൻ പറഞ്ഞതാ.... ഋഷിയും അവളും തമ്മിൽ സെറ്റായിട്ട് കുറേ കാലമായി... അടുത്ത വർഷം കല്യാണം ആണ് " അവൾ പറഞ്ഞു നിർത്തിയതും നെഞ്ചിന്റെ മേലെ എടുത്ത് വെച്ച കരിങ്കല്ലു നീങ്ങിയ ആശ്വാസം...വെറുതെ കുറേ കരഞ്ഞു. വെറുതെ അച്ചുവിനെ സംശയിച്ചു.. സന്തോഷം കൊണ്ട് ഞാൻ റിയേച്ചിയുടെ അടുത്തേക്കി കൈ നീക്കി....
"എന്റെ റിയേച്ചി..... " ഞാൻ നീട്ടിവിളിച്ചു കൊണ്ട് അവളുടെ കവിളില്‍ ഒരുമ്മ കൊടുത്തു. പെട്ടന്നുള്ള നീക്കത്തിൽ ഒന്ന് ഞെട്ടിയെങ്കിലും. എന്റെ സന്തോഷം കണ്ട് അവളും ചിരിച്ചു.
"എന്നാൽ ഞാൻ പോവട്ടെ...പിന്നെ അടുത്ത രണ്ടു ദിവസം കഴിഞ്ഞ് അച്ചുവിനെ ഹോസ്പിറ്റലിൽ കൊണ്ടുവരണം
💬 Comments
View all comments