0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 5 [രാമന്‍]

Author : രാമൻ Read All Parts 49205

അടുപ്പവും.
ഋഷിയുടെയും അച്ചു വിന്റെയും കാര്യം ഇവളോട് തന്നെ ചോദിക്കാമെന്ന് ഞാൻ കരുതി.അവർ തമ്മിലൊന്നും ഉണ്ടാവല്ലേ എന്ന് ഞാൻ മനസ്സു കൊണ്ടു പ്രാർത്ഥിച്ചു.

"റിയേച്ചി...."

"ഹ ..." അവൾ കുറച്ചുകൂടെ ഫ്രീ ആയി.

" അതേ അച്ചുവും ഋഷിയും തമ്മില്‍ എന്തെങ്കിലുമുണ്ടോ " ഞാൻ മടിച്ചു മടിച്ചാണ് ചോദിച്ചത്. കൂടെ ആ ഉത്തരം എന്താവും എന്നുള്ള പേടിയും.റിയേച്ചി കുറച്ചു നേരം എന്നെ തുറിച്ചു നോക്കി. പിന്നെ ഒറ്റ ചിരിയായിരുന്നു..... ഞാൻ എന്തോ പൊട്ടത്തരം പറഞ്ഞപോലെ. വണ്ടി ഞാന്‍ റിയേച്ചിയുടെ വീടിന്റെ മുന്നിൽ നിർത്തി.

"അതേ ചിരിക്കാതെ കാര്യം പറയോ" ഞാന്‍ എന്റെ ടോൺ മാറ്റി.

"ഓ ബല്ല്യ ദേഷ്യക്കാരൻ.. അല്ല ഇങ്ങനെ തോന്നാൻ എന്താ കാരണം " താടിക്ക് കൈ കൊടുത്തു കൊണ്ട് അവൾ എന്റെ കണ്ണിൽ നോക്കി.

"അല്ല അവർ ക്ലോസ് ആയി സംസാരിക്കുമ്പോൾ... പിന്നെ അവന് തന്നെ അവൾക്ക് ചോരുവാരി കൊടുക്കുന്നു.. ഇതൊക്കെ കണ്ടപ്പോൾ ".. ഞാനും വെറും ഒരു സംശയം ചോദിക്കുന്ന പോലെയാണ് ചോദിച്ചത്. പക്ഷെ എന്റെ നെഞ്ച് കാളുകയായിരുന്നു. അവളുടെ മറുപടിക്ക് ഞാൻ കാതോർത്തു.

"എന്റെ കിച്ചൂ ഋഷി അവന് എല്ലാവരോടും അങ്ങനെയാ. എല്ലാവരോടും വളരെ ക്ലോസ് ആണ്. പിന്നെ അവൾക്ക്. അവനല്ലല്ലോ ചോറ് വാരി കൊടുത്തത്....."

"ഹേ പിന്നെ ആരാ.....ഒന്ന് പോ റിയേച്ചി ഞാൻ കണ്ടതല്ലേ അവന് അവൾക്ക് വാരി കൊടുക്കുന്നത്."

" എന്റെ പൊട്ടാ ദേവു ഒഴികെ അവിടെയുള്ള എല്ലാവർക്കും അവന് ആദ്യം ഓരോ ഉരുള വീതം കൊടുത്തു നീ ഉണ്ടെകിൽ നിനക്കും തന്നേനെ.. അവന് അങ്ങനത്തെ ഒരു

💬 Comments

View all comments