0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 5 [രാമന്‍]

Author : രാമൻ Read All Parts 49242

അവളെന്നെ വിഴുങ്ങും " കേറി വന്ന പാടെ ദേവു അവളുടെ പരാതികൾ നിരത്തി. എനിക്ക് ശ്രദ്ധയില്ലാഞ്ഞിട്ടല്ല റിയയുടെ കൂടെ പോയത് കൊണ്ടായിരിക്കും കുശുമ്പിപാറു കയറുപൊട്ടിച്ചത്.... ഞാൻ ദേവുവിനോട് ഇപ്പൊ ശെരിയാക്കാമെന്ന് പറഞ്ഞു അച്ചുവിന്റെ റൂമിലേക്ക് കേറി.
ഏതോ ലോകത്തായിരുന്നു കക്ഷി. ഞാൻ സൈഡിൽ വന്നത് കണ്ടതും മുഖം കാനപ്പിച്ചു അവൾ തലവെട്ടിച്ചു.രണ്ടു ദിവസം ആയിട്ട് ഞാൻ അവളെ ശെരിക്ക് ശ്രദ്ധിചതുപോലുമില്ല. അവളുടെ കാലിന് വേദനയുണ്ടന്നല്ലേ റിയ പറഞ്ഞത്. ദേവുവാണ് ഇന്നലെയും ഇന്നും അവളെ ബാത്‌റൂമിലൊക്കെ കൊണ്ടുപോകുന്നത്. ഞാൻ കൊണ്ടുപോകുന്നത് പോലെ എടുത്ത് കൊണ്ടുപോകാൻ അവൾക്ക് കഴിയില്ലല്ലോ. അതായിരിക്കും വേദന കൂടാൻ കാരണം. എനിക്ക് കുറച്ചു വിഷമം തോന്നി ഒന്നുമില്ലെങ്കിലും വെറുതെ അവളോട് തെറ്റി. അവൾക്കും എന്നോട് ദേഷ്യം കാണും ഇനി എങ്ങനെയാണോ അവൾ പ്രീതികരിക്കുന്നത്. ഇന്നത്തേ സംഭവവും കൂടെ ആവുമ്പോൾ അവളുടെ അടുത്തേക്ക് ചെന്നാൽ ഉള്ള കടിയും,തല്ലും, നുള്ളലും മൊത്തം വാങ്ങണ്ടി വരും. ഞാൻ അവളെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അനക്കമൊന്നും കാണാഞ്ഞിട്ടാണെന്ന് തോന്നുന്നും ഇടക്ക് അവൾ അവൾ പാളി നോക്കുന്നുണ്ട്.
ഞാൻ നേരെ തിരിഞ്ഞു പുറത്തേക്കിറങ്ങി. എന്നിട്ട് അകത്തേക്ക് പാളിനോക്കിയപ്പോൾ അച്ചു സംശയത്തോടെ ഞാൻ പോയത് നോക്കുന്നുണ്ട്. എനിക്ക് ചിരി വന്നു. ഞാൻ ദേവുവിന്റെ അടുത്തേക്ക് നടന്നു.

"ദേവു......."കിച്ച്നിൽ കാണാഞ്ഞിട്ട് ഞാൻ വിളിച്ചു കൂവി.

"എന്താടാ " റൂമിൽ നിന്ന് അവൾ പുറത്തേക്ക് വന്നു.

"അവൾ ഓക്കേ ആയോ " മടക്കി വെച്ച എന്റെ ഡ്രസ്സ്‌ കയ്യിൽ തന്നുകൊണ്ട് അവൾ ചോദിച്ചു.
"ഞാൻ അടുത്തില്ല .അവൾ എന്നെ എന്തെങ്കിലും ഒക്കെ കാട്ടും. ഫുഡ്‌ കഴിച്ചതാണോ

💬 Comments

View all comments