Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 5 [രാമന്‍]
ഇങ്ങനെ പറയല്ലേ. ഒന്നുല്ലേലും നിനക്ക് വേണ്ടി ഞാൻ എത്ര തല്ലു കൊണ്ടിട്ടുണ്ട്. അതൊന്നും നീ ഇത്ര വേഗം മറക്കുമെന്ന് ഞാൻ കരുതിയില്ല. സോറി ടാ എന്റെ മിസ്റ്റേക്ക് ആണ്. ഞാൻ നിന്നെ വിളിക്കരുതായിരുന്നു " ഞാൻ സെന്റി വാരി വിതറി. ശബ്‌ദം താഴ്ത്തി പറഞ്ഞതും അവന് അപ്പുറത്തുനിന്ന് പല്ലുകടിക്കുന്നത് ഞാൻ ഫോണിലൂടെ വെക്തമായി കേട്ടു. ഇങ്ങനെ ഒന്നും പറഞ്ഞില്ലേൽ തെണ്ടി ഒഴിവാകും.
"ഹാ പറ ആരാ ആൾ " അവന് വല്ല്യ താൽപ്പര്യമില്ലാതെ ചോദിച്ചു.
"ഡോക്ടർ ഋഷി. അച്ചുവിന്റെ ഹോസ്പിറ്റലിൽ ഉള്ളതാ.... അവന്റെ കാലുരണ്ടും ഓടിച്ചിട്ട് അവന്റെ കയ്യുണ്ടല്ലോ......"
"നിക്ക് നിക്ക് നിക്ക്...." അവന് ഇടക്ക് കേറി.
"എന്താടാ ".
" അതെ എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നിനക്ക് വല്ല അസുഖവുമുണ്ടോ...ഈ എല്ലാ ഡോക്ടർമാരെയും തല്ലാൻ... നേരത്തേ ഒരു എബിൻ ജോർജ് ഇപ്പൊതാ ഋഷി.. ഇനി അടുത്ത ദിവസം വേറെ ആരെങ്കിലുമായിരിക്കും. ദേ കിച്ചു.. മറ്റേവനെ തന്നെ തല്ലിയത് എങ്ങനാണെന്ന് എനിക്കെയറിയൂ.. അവന്റെ കയ്യുടെ ചിടുണ്ടല്ലോ ദേ ഇപ്പഴും എന്റെ മുഖത്തുണ്ട്... എന്റെ പല്ലിളകിപോയി." റോഷൻ അപ്പുറത്തു നിന്ന് ദീർഘമായി ശ്വാസമെടുത്തു കൂടെ ദയനീയമായ ശബ്ദവും. എനിക്ക് അങ്ങട്ട് കലി കയറി.
"എടാ പട്ടി. രണ്ടുപേരെകൂടി കൂട്ടിയല്ലേടാ നീ പോയത്.... അതിന് നീ എന്റെ കയ്യിൽ നിന്ന് എത്രയാ എണ്ണിവാങ്ങിയതെന്ന് ഓർമയുണ്ടോ ....എന്നിട്ട് അടി കിട്ടിപോലും..."
" പട്ടി നീ തന്നത് വെറും ആയിരം ഉലുവ. തല്ലാൻ കൊണ്ടുപോയ ചെറ്റകൾക്ക് മന്തി, ഊര്‍ജത്തിന് ഗ്ലൂക്കൊസ്. പണ്ടാരക്കാലന്മാരാണേല്‍ ഒടുക്കത്തെ തീറ്റിയും അങ്ങനെ തീര്‍ന്നത് രണ്ടായിരം. പിന്നെ അയാളെ
💬 Comments
View all comments