0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 5 [രാമന്‍]

Author : രാമൻ Read All Parts 49163

"വിടടാ.... നീ എന്നോട് മിണ്ടണ്ട " ഞാൻ പിടിച്ചത് ഇഷ്ടപെടാതെ അവൾ കുതറി. നേരെ തിരിഞ്ഞു എന്റെ മുഖത്തേക്ക് നോക്കി.ഞാൻപിടി വിട്ടില്ല. അവളെ തിരിച്ചു ആ സ്ലാബിന്റെ മുകളിലേക്ക് കയറ്റി ഇരുത്തി അവളുടെ കാലിന്റെ ഇടയിലേക്ക് ഞാൻ കേറി നിന്നു.

"ദേവൂട്ടി പിണങ്ങല്ലേ....." തല വെട്ടിച്ച അവളെ പിടിച്ചു ഞാൻ ഒന്ന് കുലുക്കി.

" ദേവൂട്ടി...."ഞാൻ പിന്നെയും കുലുക്കി ചിണുങ്ങിയപ്പോ അവൾ ചെറിയ പുഞ്ചിരിയോടെ തല പൊക്കി.

"സുന്ദരി...." ഞാൻ അവളുടെ കവിളിലൊന്ന് നുള്ളി.

" പോടാ പട്ടി...." അവൾ എന്നെ കാലുകൾ കൊണ്ട് കൂട്ടി പിടിച്ചു.

"നീ എന്ത് പണിയ കാണിച്ചേ കിച്ചൂ ..അവർ എന്ത് വിചാരിച്ചു കാണും. നിനക്ക് അവർ വന്നത് ഇഷ്ടപെട്ടില്ല എന്ന് എനിക്ക് അറിയാം. എന്നാലും വീട്ടിലേക്ക് വന്നവരെ അപമാനിക്കുന്നത് പോലെയല്ലേ നീ പെരുമാറിയത്. അവരെ വിഷമിപ്പിക്കാതെ നിൽക്കാൻ നീ എന്നോട് തെറ്റി പോയതാണെന്ന ഞാൻ പറഞ്ഞത്...അവർ അതൊന്നും വിശ്വസിച്ചു കാണില്ല..അങ്ങനെയല്ലേ നീ വാതിൽ അടച്ചേ " അവൾ ചെറിയ വിഷമത്തോടെ നെടുവീർറപ്പിട്ടു പറഞ്ഞപ്പോൾ എനിക്കും തോന്നി അങ്ങെനെ ഒന്നും ചെയ്യേണ്ടായിരുന്നെന്ന് ഋഷിയിടുള്ള ദേഷ്യം മറ്റുള്ളവരോടെയും കാണിക്കേണ്ട കാര്യം ഇല്ലായിരുന്നു.ദേവു എന്റെ മുഖത്തേക്ക് നോക്കി.അവൾ എന്റെ കോലൻ മുടി പിടിച്ചു അങ്ങട്ടും ഇങ്ങട്ടും ഒതുക്കി വെച്ചു.

"എടാ അച്ചുവിന് നല്ല വിഷമണ്ടട്ടോ..അവൾക്ക് കാലിന് കുഴപ്പം ഒന്നും ഇല്ലായിരുന്നെങ്കിൽ നിന്നെ ഇന്നവൾ കൊന്നേനെ " ദേവു തമാശയോടെ പറഞ്ഞപ്പോൾ. എനിക്ക് കലി വന്നു. അവൾ കുറച്ച് വിഷമിക്കട്ടെ അവനോട് സംസാരിക്കാനും ,അവന്‍ വരിക്കൊടുക്കുന്ന ചോറുതിന്നാനും അവൾക്ക് നല്ല ഉത്സാഹമല്ലേ.???

"അവൾ എന്തെങ്കിലും കാട്ടട്ടെ

💬 Comments

View all comments