Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 5 [രാമന്‍]
"കിച്ചൂ നീ അവളെ ഒന്ന് വീട്ടിലാക്കി കൊടുക്ക്,കാർ എടുത്തോ " ദേവു പറഞ്ഞതും ഞാൻ റിയ കാണാതെ ദേവുവിനെ കണ്ണുകൊണ്ട് കോക്രി കാട്ടി. ആവൾ അപേക്ഷ പോലെ മുഖം കാട്ടിയപ്പോൾ ഞാൻ സമ്മതിക്കേണ്ടി വന്നു.
"അതൊന്നും വേണ്ട ദേവു ഞാൻ ഓട്ടോ പിടിച്ചു പൊയ്ക്കോളാം " റിയ നിഷേധിച്ചെങ്കിലും ദേവു തീരുമാനം മാറ്റിയില്ല. സമയം 7 മണി കഴിഞ്ഞിരുന്നു. യാത്ര പറയാനായി റിയ അച്ചുവിന്റെ റൂമിലേക്ക് പോയപ്പോ ദേവു എന്റെ അടുത്ത് വന്നു.
"ടാ സൂക്ഷിച്ചു പോണം. നിന്റെ റേസിംഗ് ഒന്നും നടത്തരുത് എന്റെ കറിനെന്തെങ്കിലും പറ്റിയാൽ ഞാനുണ്ടല്ലോ" അവൾ കാറിന്റെ കീ തന്നിട്ട് എന്നോട് പറഞ്ഞു.
"പോടീ അവളുടെ ഒരു കാർ.അതിനിനി എവിടെയ സ്ക്രാച്ച് വീഴാത്തെ " ഞാൻ പുച്ഛത്തോടെ പറഞ്ഞു.
ഡോർ തുറന്നു പുറത്തേക്കിറങ്ങിയതും റിയ അധികാരം എടുത്തു പോലെ എന്റെ കൈ കൂട്ടിപിടിച്ചു. എനിക്ക് വലിഞ്ഞു കേറിയെങ്കിലും. ഞാൻ സഹിച്ചു നിന്നു.കാറിൽ അവൾ മുന്നിൽ തന്നെ കേറി ഞാൻ പതുക്കെ ഡ്രൈവ് ചെയ്തു.
ചിന്തകൾ വേറെ ലോകത്തായിരുന്നു.വന്നിട്ട് അച്ചുവിനെ ഒന്ന് നോക്കാൻ പോലും കഴിഞ്ഞില്ല രണ്ടു ദിവസമായി അവളോട് മിണ്ടിയിട്ട്. ഇനി അവൾക്ക് ഋഷിയെ ഇഷ്ടമാണെന്ന് പറഞ്ഞാലും എനിക്ക് അത് അനുവധിച്ചു കൊടുക്കാൻ കഴിയില്ല. അവളോട് എനിക്ക് എത്ര ഇഷ്ടമുണ്ടെന്ന് ഇന്ന് ഞാൻ അറിഞ്ഞതാണ്. അവളോട് തുറന്നു ഞാൻ എങ്ങനെ പറയും.
ചിന്തിച്ചിരിക്കുമ്പോഴാണ് റിയ ഗിയറിന് മുകളിലുള്ള എന്റെ കൈക്ക് കേറി പിടിച്ചത്.
"എന്തടാ നീ. മിണ്ടാതെയിരിക്കുന്നത്."
അത്രനേരം പിടിച്ചു നിന്ന ഞാൻ പൊത്തിത്തെറിച്ചു.
"എന്ത് ശല്യമായിത് നിങ്ങൾക്കൊന്നും മര്യാദക്ക് ഇരുന്നുകൂടെ "
💬 Comments
View all comments