Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 6 [രാമന്‍]
മനസ്സുവന്നില്ല.ഇടക്കിടക്ക് കൊട്ടാൻ ഞാൻ എന്താ ചെണ്ടയോ .
"ഓഹോ അത് ഒരുമ്പു കടിക്കുന്ന പോലെ അല്ലെ. ഇതോ......എന്നേ ഇതുപോലെ ടീച്ചർ പോലും തല്ലിയില്ല.ഇനി.....നീ ഇങ്ങനെ കാട്ടുവോ "രണ്ടു ഇടുപ്പിലും കയ്യിട്ട് അവളെ ഇക്കിളിയാക്കിയപ്പോൾ അവൾ സങ്കടം മാറ്റി ആർത്തു ചിരിച്ചു..കിടന്നു പുളഞ്ഞു. എന്റെ കൈ പിടിച്ചു മാറ്റാൻ പാടുപെട്ടു.
"ഹ ഹ ഹ
......കിച്ചൂട്ടാ...... വിടാടാ.. കിച്ചൂ
..കിച്ചൂ..പ്ലീസ്.......മാമി..."
"ഇനി നീ ഇങ്ങനെ ചെയ്യോ" ഭീഷണിയോടെ ഞാൻ ഇക്കിളിയാക്കൽ നിർത്തി ചോദിച്ചപ്പോൾ അവൾ കുറുമ്പുള്ള മുഖവുമായി എന്റെ കൈക്ക് പിടിച്ചു പറഞ്ഞു
"ചെയ്യും "
"ആഹ്ഹ "
ഞാൻ കൈകൾ വീണ്ടും അവളെ ഇരു വശത്തെക്കും കൊണ്ടുപോയപ്പോൾ അവൾ വീണ്ടും കുതറി
"മാ....മി..."
വാതിലടച്ചു മാമി വന്നു കാണുന്നത് ഞങ്ങളുടെ കോപ്രായങ്ങൾ ആണ്.. ദേവുവിന്റെ വിളിക്കേട്ട് മാമി എന്റെ ചെവിക്കു പിടിച്ചു
"വിടാടാ എന്റെ കൊച്ചിനെ.. " മാമി പറഞ്ഞത് കൊണ്ട് ഞാൻ പിൻവാങ്ങി. ദേവു വേഗം എഴുന്നേറ്റു മാമിയോട് ചേർന്നു നിന്നു.
"മാമി ഇവളെന്റെ ചന്തിയടിച്ചു പൊളിച്ചു". ഞാൻ ചതിയുഴിഞ്ഞു പറഞ്ഞപ്പോൾ ദേവു മാമിയുടെ തോളിൽ താടികുത്തി ചുറ്റിപിടിച്ചുകൊണ്ട് എന്നെ നോക്കി കൊഞ്ഞനം കുത്തി.ഞാൻ ദേഷ്യത്തോടെ ചുണ്ടുകളനക്കി പോടീയെന്നു വിളിച്ചു.
"കേട്ടോ മാമി ഇവന് ഒരു ബഹുമാനവുമില്ല എന്തൊക്കെയാ ന്നെ വിളിക്കലെന്ന് അറിയോ "എന്റെ വിളിക്കേട്ട് ദേവു പറഞ്ഞപ്പോ ഞാൻ മിഴിച്ചു അവളെ നോക്കി. അവൾ കുസൃതിയോടെ മാമി കാണാതെ ചുണ്ടുകൾ കൂർപ്പിച്ചു എനിക്ക് ഒരുമ്മ തന്നു.ഞാൻ അത് ഇഷ്ടപ്പെടാതെ വീണ്ടും വിളിച്ചു "പോടീ..." നേരത്തെ പോലെ ചുണ്ടനക്കി ആയിരുന്നില്ല ഉച്ചത്തിൽ വിളിച്ചു. അത് കേട്ടു
💬 Comments
View all comments