Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 6 [രാമന്‍]
രാവിലെ ഒന്നും കഴിച്ചില്ല "
"അപ്പൊ അച്ചുവുണ്ടാക്കിയ ഉപ്പുമാവോ "
" അതൊന്നും കഴിച്ചില്ല. അവളെ കാണിക്കാൻ കുറച്ചെടുത്തു പക്ഷെ തിന്നില്ല അവിടെ മൂടിവെച്ചു" അവൾ ഒരു കഷ്ണം ഇഡലി എന്റെ നേർക്ക് നീട്ടിയപ്പോൾ ഞാൻ അത് വായിലാക്കി അവളുടെ വിരലിനു ഒരു ചെറിയ കടി കൊടുത്തു.
"ഹാ.." പെട്ടന്നു കൈ വലിച്ചു ദേവു എന്റെ നേർക്ക് കൈ ഓങ്ങി
" വെറുതെ അല്ല ചെക്കാ നിനക്ക് അച്ചുവിന്റെ കയ്യിൽ നിന്ന് നല്ലപോലെ കിട്ടുന്നത്. കാണിക്കുന്നത് മുഴുവൻ കുരുത്തക്കേടല്ലേ " ഞാൻ ഇളിച്ചു.മാമി അവൾക്കുള്ള കാപ്പിയുമായി വന്നു.
"ദേവു മാമി നാളെ പോവാണെന്നു..ഇനി ഇങ്ങട്ട് ഇല്ലാന്നു "ഞാൻ മാമിയെ നോക്കി പറഞ്ഞപ്പോൾ ദേവു മിഴിച്ചു മാമിയെ നോക്കി മാമി അവളുടെ അടുത്തിരുന്നു.
"അതെന്താ മാമി.." ദേവു സങ്കടത്തോടെ ചോദിച്ചു മാമി എന്തൊക്കെയോ പരഞ്ഞു അവളെ ആശ്വസപ്പിച്ചു. കഴിച്ചു കഴിഞ്ഞു മാമിയോട് രാത്രി അച്ചുവിനെയും കൂട്ടി വരാമെന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി.
"കിച്ചൂ എന്നെ പുറത്തുകേറ്റുവോ എനിക്ക് വയ്യ നടക്കാൻ " പുറത്തിറങ്ങിയതും ദേവു എന്റെ തോളിൽ തൂങ്ങി.
" അയ്യടി മോളെ ലിഫ്റ്റ് കേടാണ് നിന്നെ പുറത്തു കേറ്റി ആ സ്റ്റെപ്കേറിയാലേ എന്റെ നടുവൊടിട്ടും " ഞാൻ ദേവുവിനു നേരെ തിരിഞ്ഞു പറഞ്ഞു.
"പ്ലീച് കിച്ചു പ്ലീച് " നഴ്സറി കുട്ടികളെ പോലെ അവൾ നിന്നു ചിണുങ്ങി. " ഞാൻ വിചാരിച്ചത് നിനക്ക് നല്ല ആര്യോഗ്യമുണ്ടെന്ന " കളിയായിട്ടാണെങ്കിലും അവൾ പറഞ്ഞത് എനിക്ക് പിടിച്ചില്ല എന്നാൽ ഒന്ന് കാണണമല്ലോ.
"ഹാ കേറ്..." ഇഷ്ടപ്പെടാതെ പറഞ്ഞു ഞാൻ കുനിഞ്ഞു
💬 Comments
View all comments